ഓണത്തിന് മദ്യവില്‍പനയിലും റെക്കോര്‍ഡ്
തിരുവനന്തപുരം: എന്ത് ആഘോഷം വന്നാലും അത് ഓണമായാലും ക്രിസ്‌മസായാലും മലയാളികള്‍ ഒട്ടും കുറവുവരുത്താത്ത ഒരു കാര്യമുണ്ട്, മദ്യം!.
ഇത്തവണയും ആ പതിവ് തെറ്റിയില്ല. റെക്കോര്‍ഡ് മദ്യവില്‍പനയാണ് ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടന്നത്. ഓണത്തിനായി മാത്രം മലയാളി വാങ്ങിയത് 132കോടിയുടെ മദ്യമാണ്.
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 110 കോടിയുടെ മദ്യമാണ് വിറ്റുപോയിരുന്നത്. തിങ്കളാഴ്‌ച മാത്രം 34.14കോടിരൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 22.62കോടിയുടെ മാദ്യമാണ് വിറ്റിരുന്നത്.
ഉത്രാടദിനമായ സെപ്‌റ്റംബര്‍ ഒന്നിന് മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും ഹൈക്കോടതി ഇത് തടയുകയായിരുന്നു.
എന്തായാലും എല്ലാകാര്യങ്ങള്‍ക്കും ഒരുമുഴം മുമ്പേ എന്ന മലയാളിയുടെ രീതി ഇക്കാര്യത്തിലും ഉണ്ടായി. ഉത്രാടം ഡ്രൈ ആകാതിരിക്കാന്‍ എല്ലവാരും പൂരാടം നാളില്‍ത്തന്നെ മദ്യം വാങ്ങി സ്റ്റോക്ക് ചെയ്‌തു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 49 ശതമാനം വര്‍ധനയാണ് മദ്യവില്‍പനയിലുണ്ടായത്. ചാലക്കുടിയിലാണ് റെക്കോര്‍ഡ് മദ്യവില്‍പന നടന്നത്. വ്യാജമദ്യം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതോടെയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ കടകളില്‍ മദ്യവില്‍പ്പന കൂടിയത്.












Click it and Unblock the Notifications