ലൈംഗിക പീഡനം: പാസ്റ്റര്‍ അറസ്റ്റില്‍
ചെന്നൈ: ഇരുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്‌കാരനായ പാസ്റ്ററെ പൊലീസ് അറസ്റ്റുചെയ്‌തു.
തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ഞൂരില്‍ ജീവകാരുണ്യ കേന്ദ്രം നടത്തുന്ന സാധു ഇമ്മാനുവേല്‍ പാസ്റ്ററാണ് അറസ്റ്റിലായത്. പള്ളിയുടെ പരിസരത്തുള്ള അഭയകേന്ദ്രത്തില്‍ താമസിച്ചിരുന്ന അനാഥയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്തിയത്.
കൂടുതല്‍ കുട്ടികള്‍ ഇയാളുടെ ക്രൂരതയ്‌ക്കു വിധേയരായിട്ടുണ്ടോയെന്നകാര്യം പൊലീസ് അന്വേഷിയ്‌ക്കുന്നുണ്ട്‌്. ഇതിന് മുമ്പ് ഇയാള്‍ ഒരു ഇരുപത്തിരണ്ടുകാരിയെയും പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഈ യുവതിയും ഇതേ അഭയ കേന്ദ്രത്തിലാണ് താമസിക്കുന്നത്. പാസ്റ്ററില്‍ നിന്നും ഗര്‍ഭിണിയായ ഇവരെ ആറു മാസം മുമ്പ് റെഡ് ഹില്ലിലുള്ള ഒരു ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നുവത്രേ.
തന്റെ മുറി വൃത്തിയാക്കാനായി പാസ്റ്റര്‍ അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികളെ വിളിക്കുക പതിവാണത്രേ. ഈ സമയത്താണ് പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിക്കുന്നത്. പള്ളിയ്‌ക്കുള്ളില്‍വച്ചുപോലും ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അഭയ കേന്ദ്രത്തില്‍ നിന്നും എട്ടു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും രക്ഷപ്പെടുത്തിയതായി തിരുവള്ളൂര്‍ പൊലീസ് സൂപ്രണ്ട് എംസി സാരംഗന്‍ അറിയിച്ചു.
വെല്ലൂര്‍ ഗ്രാമത്തില്‍ ഇരുപത്തിയഞ്ചുവര്‍ഷമായി ഇയാള്‍ സത്യം എന്ന പേരില്‍ മറ്റൊരു ചാരിറ്റബിള്‍ ട്രസ്റ്റും നടത്തിവരുന്നുണ്ട്. പാസ്റ്ററുടെ പീഡനം സഹിക്കവയ്യാതെ എട്ടുവര്‍ഷം മുമ്പ് അഭയ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയ ഒരു സ്‌ത്രീയാണ് ഇയാളുടെ വഴിവിട്ടപ്രവര്‍ത്തനങ്ങള്‍ ആദ്യമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
അഭയ കേന്ദ്രം വിട്ടുപോയെങ്കിലും ഇവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി മിക്കപ്പോഴും ഇവിടെ വരാറുണ്ടായിരുന്നു. ഇങ്ങനെയുള്ള സന്ദര്‍ശനത്തിനിടെ ഒരിക്കല്‍ രണ്ട് കുട്ടികള്‍ പാസ്റ്റര്‍ നിരന്തരമായി പീഡിപ്പിക്കുന്നതായി ഇവരോട് വെളിപ്പെടുത്തുകയായിരുന്നു.
ഇക്കാര്യം ഈ സ്‌ത്രീ ഒരു എന്‍ജിഒ പ്രവര്‍ത്തകരെ അറിയിക്കുകയും ഒരു മാഗസിനോട് വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇത് വാര്‍ത്തയായപ്പോള്‍ ജില്ലാ കളക്ടര്‍ ജീവകാരുണ്യ കേന്ദ്രത്തില്‍ റെയ്‌ഡ് നടത്താന്‍ ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications