കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന വീണ്ടും അതിര്‍ത്തി ലംഘിക്കുന്നു

  • By Staff
Google Oneindia Malayalam News

India_China Border
ലേ(ജമ്മുകശ്‌മീര്‍): ചൈന വീണ്ടും അതിര്‍ത്തി ലംഘിക്കുന്നതായി കണ്ടെത്തി. ലഡാക്ക്‌ മേഖലയിലാണ്‌ ഇത്തവണ ചൈനയുടെ അതിര്‍ത്തി ലംഘനം കണ്ടെത്തിയത്‌. ഇവിടെ കല്ലുകളിലും പാറക്കെട്ടുകളിലും ചുവന്ന ചായംപൂശി ചൈന എന്നെഴുതിവച്ചിരിക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ലേയില്‍ ചൈനയുടെ ഹെലികോപ്‌റ്ററുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിയ്‌ക്കുകയും പഴകിയ ഭക്ഷ്യവസ്‌തുക്കള്‍ താഴേയ്‌ക്കിടുകയും ചെയ്‌തതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വീണ്ടും ചൈന അന്താരാഷ്ട്ര അതിര്‍ത്തി ലംഘിക്കുന്നത്‌.

അന്താരാഷ്ട്ര അതിര്‍ത്തിയായി ഇന്ത്യയും ചൈനയും അംഗീകരിച്ച ഗ്യ മലയ്‌ക്കടുത്തുള്ള ഒന്നര കിലോമീറ്റര്‍ പ്രദേശത്താണ്‌ ചൈനയുടെ സൈന്യം കടന്നുകയറിയിരിക്കുന്നത്‌. കിഴക്കന്‍ ലേയിലെ ചുമാര്‍ സെക്ടറിലാണ്‌ ഈ സ്ഥലം.

ദക്ഷിണ ചൈനയിലെ കാന്റെന്‍ പ്രദേശത്തുകാരുടെ ഭാഷയായ കാന്റെനീസിലാണ്‌ കല്ലുകളില്‍ ചൈനയെന്ന്‌ എഴുതിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ ഭരണകാലത്തായിരുന്നു ഇവിടെ അന്താരാഷ്ട്ര അതിര്‍ത്തി നിര്‍ണയിച്ചത്‌. ഇന്ത്യ സ്വതന്ത്രമായതിന്‌ ശേഷം ഇതാദ്യമായാണ്‌ ചൈന ഈ മേഖലയില്‍ കടന്നുകയറ്റം നടത്തുന്നത്‌.

അതിര്‍ത്തിയില്‍ റോന്തു ചുറ്റുന്ന സൈനികര്‍ ജൂലൈ 31നാണ്‌ ചൈനയുടെ കടന്നുകയറ്റം കണ്ടെത്തിയതെന്ന്‌ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ സൈനിക വക്താവ്‌ പ്രതികരിച്ചിട്ടില്ല.

മുമ്പ്‌ ചൈനീസ്‌ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചപ്പോള്‍ ഇക്കാര്യം ചൈനയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗൗരവമായി കാണുമെന്നും കരസേനാ മേധാവി പറഞ്ഞിരുന്നു. എന്നാല്‍ വ്യോമാതിര്‍ത്തി ലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു ചൈനയുടെ വാദം.

ചൈനയിലെ മൂന്ന്‌ ജനറല്‍മാര്‍ ബെയ്‌ജിങിലും ലാസയിലുമായി സന്ദര്‍ശനം നടത്തുന്നതിനാലാണ്‌ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാത്തതെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. നിയന്ത്രണരേഖയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണിത്‌.

കശ്‌മീര്‍ മുതല്‍ സിക്കിം വരെ 4057 കിലോമീറ്ററാണ്‌ നിയന്ത്രണരേഖയുടെ നീളം. ഈ നിയന്ത്രണരേഖമറികടന്ന്‌ ഒന്നും ചെയ്യില്ലെന്ന്‌ 1996ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ 2002ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പ്രദേശത്തിന്റെ ഭൂപടം പരസ്‌പരം കൈമാറിയിരുന്നു. എന്തായാലും ലഡാക്കിലെ ഈ കടന്നുകയറ്റം പുതിയ വിവാദത്തിന്‌ വഴിതെളിയിച്ചേയ്‌ക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X