കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ്‌ സമരം തുടരുന്നു;ചര്‍ച്ചയില്‍ തീരുമാനമായില്ല

  • By Staff
Google Oneindia Malayalam News

Jet Airways
ദില്ലി: പൈലറ്റുമാരുടെ സമരം നാലാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ ജെറ്റ്‌ എയര്‍വേസ്‌ ശനിയാഴ്‌ചത്തെ 25 അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ ഉള്‍പ്പെടെ 180 സര്‍വീസുകള്‍ റദ്ദാക്കി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്‌ ശനിയാഴ്‌ച രണ്ട്‌ അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ മാത്രമേ ഉണ്ടാകുവെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. ലണ്ടന്‍-മുംബൈ, അബുദാബി-ദില്ലി സര്‍വീസുകളാണ്‌ ശനിയാഴ്‌ച ഉണ്ടാവുക.
അഞ്ഞൂറോളം പൈലറ്റുമാര്‍ രോഗാവധിയില്‍ തുടരുന്നതിനിടെ 240 ഫ്‌ളൈറ്റുകള്‍ വെള്ളിയാഴ്‌ച ജെറ്റ്‌ എയര്‍വേസ്‌ റദ്ദാക്കിയിരുന്നു.

പൈലറ്റുമാരുടെ സമരം അവസാനിപ്പിക്കുന്നതിന്‌ ചീഫ്‌ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച മാനേജ്‌മെന്റുമായി നടന്ന മാരത്തോണ്‍ ചര്‍ച്ച കള്‍ തീരുമാനം ആകാതെ പിരിഞ്ഞിരുന്നു.. ശനിയാഴ്‌ച മുംബൈയിലും ചര്‍ച്ച തുടരും. അന്തിമ തീരുമാനം ആകാതെ ജോലിയില്‍ പ്രവേശിക്കില്ലെന്ന്‌ പൈലറ്റുമാരുടെ സംഘടന ഉറച്ച നിലപാടെടുത്തതോടെയാണ്‌ ചര്‍ച്ചകള്‍ വഴിമുട്ടിയത്‌.

സഹപൈലറ്റുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ്‌ ജറ്റ്‌ എയര്‍വേസിന്റെ നാനൂറോളം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്‌. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ്‌ സമ്മതിച്ചുവെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ക്കൂടി ധാരണയാവേണ്ടതുണ്ടെന്നും ചര്‍ച്ചയ്‌ക്ക്‌ ശേഷം പൈലറ്റുമാരുടെ പ്രതിനിധികള്‍ പറഞ്ഞു.

ചൊവ്വാഴ്‌ച സമരം ആരംഭിച്ചതിനു ശേഷം ആദ്യമായാണ്‌ പൈലറ്റുമാരും മാനേജ്‌മെന്റ്‌ പ്രതിനിധികളും ചര്‍ച്ച നടന്നത്‌. ഒമ്പത്‌ മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചയാണ്‌ വെള്ളിയാഴ്‌ച നടന്നത്‌. സമരം മൂലം കമ്പനിക്ക്‌ 60 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X