കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുക്കിയ ഡ്യൂട്ടി സമയം ഡോക്ടര്‍മാര്‍ അംഗീകരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ശംബള പരിഷ്‌ക്കരണവും ഡ്യൂട്ടി സമയക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാര്‍ തത്‌കാലം സമരത്തിനില്ല. സ്വകാര്യപ്രാക്ടീസ്‌ നിരോധിച്ചതൊഴികെയുള്ള ഡോക്ടര്‍മാരുടെ ഏത്‌ ആവശ്യവും അനുഭാവപൂര്‍വം പരിഗണിയ്‌ക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ അടുത്ത മൂന്നാഴ്‌ചത്തേക്ക്‌ സമരപാതയിലേക്ക്‌ നിങ്ങേണ്ടെന്ന്‌ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ തീരുമാനിച്ചത്‌.

പുതുക്കിയ ഡ്യൂട്ടി സമയം സംബന്ധിച്ച്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ ഉത്തരവ്‌ ഇറങ്ങുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കി. ഉപാധികളോടെ പുതുക്കിയ ഡ്യൂട്ടി സമയം അംഗീകരിയ്‌ക്കുകയാണെന്ന്‌ സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. ക്ലിനിക്കല്‍ വിഭാഗത്തിലുള്ളവര്‍ക്ക്‌ എട്ടു മുതല്‍ മൂന്ന്‌ വരെയും ഇതരവിഭാഗക്കാര്‍ക്ക്‌ ഒമ്പത്‌ മുതല്‍ നാല്‌ വരെയുമാണ്‌ പുതിയ ഡ്യൂട്ടി സമയം. ഉച്ചയ്‌ക്ക്‌ ഒരു മണി വരെ ഒപി ടിക്കറ്റ്‌ കൊടുക്കും. ഒപി ടിക്കറ്റെടുത്ത രോഗികളെ പരിശോധിച്ചു തീരുന്നതു വരെ ഡോക്ടര്‍മാര്‍ ഒപിയിലുണ്ടാകും.

ആരോഗ്യമന്ത്രിയുമായി വ്യാഴാഴ്‌ച നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യപ്രാക്ടീസ്‌ നിരോധനം പിന്‍വലിയ്‌ക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. എന്നാല്‍ അക്കാര്യം ചര്‍ച്ച ചെയ്യുന്ന പ്രശ്‌നമില്ലെന്ന്‌ മന്ത്രി തുടക്കത്തിലേ വ്യക്തമാക്കി. ഇത്‌ സംബന്ധിച്ച്‌ കെജിഎംസിടിഎയ്‌ക്കുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായതായി സൂചനകളുണ്ട്‌.

ഒടുവില്‍ സ്വകാര്യ പ്രാക്‌ടീസ്‌ നിരോധിച്ചത്‌ സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആയതിനാല്‍ ഇടപെടുന്നില്ലെന്ന്‌്‌ കെജിഎംസിടിഎ ഭാരവാഹികള്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ്‌ അദ്ധ്യാപകരുടെ ഡ്യൂട്ടി സമയം പരിഷ്‌കരിച്ചത്‌ ഉപാധികളോടെ അംഗീകരിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്‌ മൂന്നാഴ്‌ചത്തെ സമയം നല്‍കുന്നതായും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X