ഇന്ദിരയ്‌ക്ക് രാജ്യത്തിന്റെ പ്രണാമം

യമുനാ തീരത്തെ ശക്തിസ്ഥലില്‍ നടന്ന അനുസ്‌മരണച്ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സര്‍വ്വമതപ്രാര്‍ത്ഥനയില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
രാഹുല്‍ ഗാന്ധി, ശുശീല്‍ കുമാര്‍ ഷന്റേ, എകെ ആന്റണി, അഹമ്മദ് പട്ടേല്‍, ആര്‍കെ ധവാന്‍, ഷീലാ ദീക്ഷിത് തുടങ്ങിയവരും ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഇന്ദിരയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തില്‍ രാജ്യത്തെമ്പാടും അനുസ്‌മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങുകള്‍ക്ക് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നേതൃത്വം നല്‍കി.
15 വര്‍ഷം ഇന്ത്യ ഭരിച്ച ഇന്ദിരയെ 1984 ഒക്ടോബര്‍ 31നാണ് സിഖ് ബോഡി ഗാര്‍ഡുകള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ 3,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അടിയന്തരാവസ്ഥയാണ് ഇന്ദിരയുടെ ഭരണകാലത്തിലെ കറുത്ത ഏടായി പറയുന്നത്. ഇതുതന്നെയാണ് ഇന്ദിരയെന്ന രാഷ്ട്രീയനേതാവിന്റെ പ്രതിഛായയ്‌ക്ക് കളങ്കം തീര്‍ത്തതും. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, അടിയന്തരാവസ്ഥ എന്നീ തീരുമാനങ്ങളില്‍ ഇന്ദിര പിന്നീട് ദുഖിച്ചിരുന്നുവെന്ന് അവരുടെ സഹചാരികളായിരുന്നു ആര്‍കെ ധവാനും എംഎല്‍ ഫോട്ടേദാറും വെളിപ്പെടുത്തിയിട്ടുണ്ട്, രണ്ടു സുപ്രധാന തീരുമാനമങ്ങളും ഉദ്ദേശിച്ച രീതിയിലല്ല പ്രാവര്‍ത്തികമായതെന്നായിരുന്നു അവരുടെ ദുഖം.












Click it and Unblock the Notifications