കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Google Oneindia Malayalam News

Mullaperiyar
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച 118 അടിയായിരുന്നു ജലനിരപ്പെങ്കില്‍ തിങ്കളാഴ്ച ഇത് 131 അടിയായാണ് ഉയര്‍ന്നത്.

നാലു ദിവസം കൊണ്ടാണ് വെള്ളം 18 അടി പൊങ്ങിയത്. മഴയും ഒഴുക്കും ശക്തമായി തുടര്‍ന്നാല്‍ വൈകാതെ ജലനിരപ്പ് 132 അടിയ്ക്ക് മുകളിലെത്താന്‍ ഇടയുണ്ടെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.

ജലനിരപ്പ് 113 അടിയിലെത്തിയാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 134 അടിയാകുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. 135ലാണ് മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുക. ഷട്ടറുകള്‍ തുറന്നശേഷവും മഴയുടെ ശക്തി കൂടിയാലാണ് ഇതുവേണ്ടിവരുക.

ബോട്ട് ഇറക്കാന്‍ കഴിയാത്തതിനാല്‍ മുല്ലപ്പെരിയാര്‍ ഡാം നേരിട്ട് പരിശോധിക്കാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയാണ് കാരണം.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും ഇപ്പോള്‍ ഓരോ സെക്കന്റിലും 12,000 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കന്റില്‍ കൊണ്ടുപോകുന്നത് 1080 ഘനയടി ജലം മാത്രമാണ്.

മുല്ലപ്പെരിയാറില്‍ നിന്നും കൊണ്ടുപോകുന്ന ജലം തമിഴ്‌നാട് മുഖ്യമായും സംഭരിക്കുന്നത് വൈഗ ഡാമിലാണ്. ഇവിടത്തെ ജലനിരപ്പ് 65 അടിയായി ഉയര്‍ന്നതിനാല്‍ കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. 71 അടിവരെയാണ് വൈഗ അണക്കെട്ടിന്റെ സംഭരണശേഷി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X