ഭീകരന് റാണയും കൊച്ചി സന്ദര്‍ശിച്ചു

വിദേശ ജോലിക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഇന്റര്‍വ്യൂ നടത്താനായാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. മുംബൈ ഭീകരാക്രമണത്തിന് രണ്ടാഴ്ച മുമ്പായിരുന്നു സന്ദര്‍ശനം.
2008 നവംബര്‍ 16, 17 തീയതികളില്‍ താജ് റസിഡന്‍സിയിലെ സ്യൂട്ടിലാണ് റാണ തങ്ങിയത്. ഡോക്ടര്‍ തഹവൂര്‍ ഹുസൈന് റാണ എന്ന പേരില്‍ താമസിച്ച അദ്ദേഹം ഇതേ മുറിയില്‍ വച്ചാണ് റിക്രൂട്ട്മെന്റ് ഇന്റര്‍വ്യൂ നടത്തിയത്. ഹെഡ്ലി കൊച്ചിയിലെത്തിയതായി നേരത്തെ വ്യക്തമായിരുന്നു.
പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ പരസ്യം നല്‍കിയാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചതെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആരെല്ലാമാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളയുവാക്കളെ ലഷ്കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്താന്‍ ലഷ്കര്‍ നേതാവ് കൊച്ചിയില്‍ എത്തിയിരുന്നതായി മുന്‍പ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഹെഡ്ലി പലവട്ടം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, റാണ ഒരു തവണ മാത്രമേ ഇന്ത്യയില്‍ വന്നിട്ടുള്ളൂവെന്നാണ് ഇതുവരെയുള്ള സൂചന. പാക് വംശജനായ കനഡക്കാരനാണ് റാണ.
റാണയും ഹെഡ്ലിയും കറാച്ചിയിലെ മിലിട്ടറി സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. കൊച്ചിയില്‍ നിന്ന് റാണ മുംബൈയിലേക്കാണ് യാത്ര തിരിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി ദില്ലിയില്‍ നിന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തുന്നുണ്ട്.
ഇതിനൊപ്പം മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന അജ്മല്‍ കസബുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications