Get Updates
Get notified of breaking news, exclusive insights, and must-see stories!

മോശം പരാമര്‍ശം: മന്‍മോഹന്‍ മാപ്പ് പറഞ്ഞു

Manmohan Singh
ദില്ലി: പ്രധാനമന്ത്രി എബി വാജ്‌പേയിക്കെതിരെ കോണ്‍ഗ്രസ് അംഗം ബേനിപ്രസാദ് വര്‍മ്മ ലോകസഭയില്‍ നടത്തിയ മോശം പരാമര്‍ശത്തിന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് മാപ്പ് പറഞ്ഞു. അനുചിതമായ പരാമര്‍ശമാണ് അംഗം നടത്തിയത്. അംഗത്തിന്റെ മോശം പരാമര്‍ശത്തിന് സര്‍ക്കാറിന്റെ പേരില്‍ മാപ്പു പറയുന്നുവെന്ന് പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചു.

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബേനി പ്രസാദ് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയെ നീ എന്ന് വിളിച്ചത്. എന്നാല്‍ ഭോജ്പൂരി ഭാഷയിലാണ് താന്‍ സംസാരിച്ചതെന്നും ഇതില്‍ അനുചിതമായ ഒന്നുമില്ലെന്നുമായിരുന്നു വര്‍മ്മിയുടെ നിലപാട്.

ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായിരുന്നുമില്ല. സംഭവത്തില്‍ ആഭ്യന്തര മന്ത്രി പി ചിദംബരം മാപ്പുപറഞ്ഞുവെങ്കിലും ബഹളത്താല്‍ രണ്ട് തവണ ലോക്‌സഭ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ചിദംബരത്തിന്റെ പ്രസംഗം ഉടനീളം തടസപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച രാവിലെ സഭ ചേര്‍ന്ന ഉടനെ ബിജെപി അംഗങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തി ബഹളം വെച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാത്രിയിലാണ് താന്‍ റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയതെന്നും സഭയിലുണ്ടായ മോശം സംഭവങ്ങള്‍ താനറിഞ്ഞുവെന്നും പറഞ്ഞു. വാജ് പേയിയ്‌ക്കെതിരെ കോണ്‍ഗ്രസ് അംഗം നടത്തിയ പരാമര്‍ശത്തിന് സര്‍ക്കാരിനു വേണ്ടി മാപ്പു പറയുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+