Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് മലക്കം മറിഞ്ഞു; വിവാദത്തിന് വിരാമം

VS Achuthanandan
തിരുവനന്തപുരം: ലഷ്‌കര്‍ ഭീകരന്‍ നസീറുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഐജി ടോമിന്‍ തച്ചങ്കരിയെ അയച്ചതില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക് അയച്ചത് സര്‍ക്കാറല്ലെന്ന ചൊവ്വാഴ്ചത്തെ പ്രസ്താവനയ്്ക്ക് കടകവിരുദ്ധമായാണ് ഇതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് വിഎസ് ബുധനാഴ്ച വ്യക്തമാക്കിയത്.

തീവ്രാവദ കേസുകള്‍ അന്വേഷിക്കേണ്ടത് സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണല്ലോ എന്ന് കരുതിയാണ് തച്ചങ്കരിയെ അയച്ചതിനെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷണം നടത്തണമെന്ന് താന്‍ പറഞ്ഞതെന്നും വിഎസ് വിശദീകരിച്ചു.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ വിനോദ് കുമാര്‍ അമേരിക്കയിലായതിനാലാണ് അന്വേഷണത്തിനായി തച്ചങ്കരിയെ അയച്ചതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വിനോദ് കുമാര്‍ തിരിച്ചുവന്നശേഷം അദ്ദേഹം തന്നെ അന്വേഷണച്ചുമതല ഏറ്റെടുക്കും. തച്ചങ്കരിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അതാത് സമയത്ത് ആഭ്യന്തരമന്ത്രിയെ അറിയിക്കാറുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിവാദത്തിന് താല്‍ക്കാലിക വിരാമമിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+