കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ അമോണിയ ടാങ്കര്‍ മറിഞ്ഞ് വാതകംചോര്‍ന്നു

  • By Staff
Google Oneindia Malayalam News

Accident
കൊച്ചി: അമ്പലമുകളിലെ കൊച്ചി എണ്ണ ശുദ്ധീകരണശാലയ്ക്ക് സമീപം അമോണിയ ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കരിമുകള്‍ റൂട്ടില്‍ എച്ച്ഒസിക്ക് സമീപമാണ് സംഭവം. പ്രദേശംമുഴുവന്‍ രൂക്ഷമായ ഗന്ധം പടര്‍ന്നു.

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് വേര്‍പ്പെട്ട ടാങ്കറാണ് മറിഞ്ഞത്. അമിത വേഗത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയിലെ ടാങ്കും കരിയറും വേര്‍പ്പെട്ടതാണ് അപകടകാരണം. പൊലീസും ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തി. സമീപത്ത് ആള്‍ത്താമസം കുറഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി.

ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X