Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക സമാധാനത്തിന് ഇന്തോ-പാക് കുട്ടികള്‍

ദില്ലി: ലോക സമാധാനത്തിന്റെ സന്ദേശം പകരാന്‍ ഇന്ത്യയിലേയും പാകിസ്ഥാനിലേയും കുട്ടികള്‍ മറ്റ് രാജ്യങ്ങളിലെ കുട്ടികളോടൊപ്പം ചേരുന്നു. സമാധാനം പ്രചരിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ നാടകവും പാവ നാടകവും മറ്റും അവതരിപ്പിയ്ക്കുന്ന പത്താമത് അന്തര്‍ദേശീയ അഭിനയകലോത്സവം ഡിസംബര്‍ 16 മുതല്‍ ദില്ലിയില്‍ നടക്കും.

റിയാന്‍ ഫൗണ്ടേഷനും നാഷണല്‍ ബാലഭവനും ഐസിസിആറും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിയ്ക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലും മറ്റു രാജ്യങ്ങളിലുമുള്ള 5000‍ാളം കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്.

എഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ മേളയാണിത്. "എനിയ്ക്ക് കഴിയും, ഞാന്‍ ചെയ്യും" എന്നതാണ് ഇക്കുറി മേളയുടെ സന്ദേശം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന മേള മാനവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ ഉത്ഘാടനം ചെയ്യും. ചടങ്ങില്‍ ടെന്നീസ് താരം മഹേശ് ഭൂപതി പങ്കെടുക്കും.

ദില്ലിയിലെ ജന്തര്‍മന്തറില്‍ നിന്ന് നാഷണല്‍ ബാലഭവനിലേയ്ക്ക് ഡിസംബര്‍ 16 ന് വൈകീട്ട് കുട്ടികള്‍ ഘോഷയാത്ര നടത്തും. സമാധാന സന്ദേശം പ്രചരിപ്പിയ്ക്കുന്ന ലോക നേതാക്കളുടെ വേഷം അണിഞ്ഞായിരിയ്ക്കും കുട്ടികളുടെ ഈ ഘോഷയാത്ര.

ഈ മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മാത്രമല്ല മറ്റുള്ളവര്‍ക്കും ഇത് സമാധാനത്തിന്റെ പ്രചോദനമാവുമെന്ന റിയാന്‍ ഫൗണ്ടേഷന്‍ മാനേജിഗ് ഡയറക്ടര്‍ ഗ്രേസ് പിന്റൊ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്ന മാത്രമല്ല ഇസ്രേല്‍, ലാത്വിയ, നൈജീരിയ, റൊമേനിയ, റഷ്യ, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, ടര്‍ക്കി, സാമ്പിയ, ഫിന്‍ലാണ്ട്, സ്വിറ്റ്സര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമേ സ്വിറ്റസര്‍ലണ്ട്, ഇറാന്‍, തായ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളുടെ സംഘടനകളും മേളയില്‍ പങ്കെടുക്കും.

കലാപരമായ കാര്യങ്ങളിലുള്ള സമ്പര്‍ക്കം വഴി കുട്ടികളില്‍ സാഹോദര്യവം ഐക്യവും വളര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മേളയുടെ ഡയറക്ടര്‍ ഉത്കര്‍ഷ് മാര്‍വ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+