കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി രാജിവയ്ക്കുമെന്ന് സൂചന

  • By Staff
Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് എല്‍കെ അദ്വാനി അധികം താമസിയാതെ ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന് സൂചന.

വെള്ളിയാഴ്ച നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാജി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. അദ്വാനിക്ക് പകരക്കാരിയായി സുഷമ സ്വരാജ് സ്ഥാനമേല്‍ക്കുമെന്നാണ് സൂചനകള്‍.

ഇതേസമയം അദ്വാനി ഫെബ്രുവരി പകുതിയോടെയുള്ള ബജറ്റ് അവതരണത്തിന് മുമ്പായി സ്ഥാനമൊഴിഞ്ഞാല്‍ മതിയെന്ന തീരുമാനവും പാര്‍ട്ടി കൈക്കൊണ്ടേയ്ക്കാനിടയുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

ഇതിനൊപ്പം തന്നെ പാര്‍ട്ടി അധ്യക്ഷന്‍ രാജിനാഥ് സിങ് ശനിയാഴ്ച സ്ഥാനമൊഴിയുമെന്നും അഭ്യൂഹമുണ്ട്. രാജ്‌നാഥിന് പകരം മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗദ്കാരിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷന്‍ എന്ന സ്ഥാനം സൃഷ്ടിക്കാനുള്ള നിയമ ഭേദഗതിയും അവതരിപ്പിക്കും. ഭേദഗതി അംഗീകരിച്ചശേഷം അധ്യക്ഷനായി എല്‍.കെ അദ്വാനിയുടെ പേരായിരിക്കും നിര്‍ദ്ദേശിക്കുക.

പുതിയ സ്ഥാനം വന്നുകഴിഞ്ഞാല്‍ ലോക്‌സഭ, രാജ്യസഭാ പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്ററി അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കണം. പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനായികിക്കും പാര്‍ട്ടിയിലെ ശക്തികേന്ദ്രമാവുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X