Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികത്തൊഴിലാളികളെ വേള്‍ക്കാന്‍ യുവാക്കള്‍

Ring Exchange
ദില്ലി: ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ സിഖ് മതവിഭാഗമായ ദേരാ സച്ചാ സൗദയിലെ പുരുഷന്മാര്‍ മുന്നോട്ടുവരുന്നു.

ലൈംഗികത്തൊഴില്‍ ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ദേരാ അംഗങ്ങല്‍ ഞായറാഴ്ച ദില്ലിയില്‍ റാലി നടത്തിയിരുന്നു.

മോശം സാമ്പത്തിക സ്ഥിതിപോലെയുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് കൂടുതല്‍ സ്ത്രീകളും ലൈംഗികത്തൊഴിലാളികളാകുന്നത്.

ഇവരെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാനും അവരെ സഹായിക്കാനും ദേരാ സച്ചാ സൗദയിലെ പുരുഷന്മാര്‍ ഇത്തരം സ്ത്രീകളെ വിവാഹം കഴിയ്ക്കുകയും ഇവര്‍ക്ക് അഭയം നല്‍കുകയും ചെയ്യണമെന്നുമാണ് ദേരയിലെ സന്ത് ഗുര്‍മാര്‍ റാ റഹിം സിങ് പറയുന്നതെന്ന് ദേരാ വക്താവ് ആദിത്യ ഇന്‍സാന്‍ പറഞ്ഞു.

ദേരയിലെ 1200 പുരുഷന്മാര്‍ ഇതിന് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എച്ച്‌ഐവി ബാധിതരായ ലൈംഗികത്തൊഴിലാളി സ്ത്രീകള്‍ക്ക് ദേരാ സമൂഹികമായും സാമ്പത്തികമായും പുനരധിവാസം നല്‍കും.

ഇതിനായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 15 എന്‍ജിഒകളുടെ സഹായം തേടുമെന്നും ആദിത്യ പറഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ മക്കള്‍ക്കായി ദേരാ സ്‌കൂളുകള്‍ തുടങ്ങാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+