തെലുങ്കാന: ആന്ധ്രയില്‍ അനിശ്ചിതകാല ബന്ദ് തുടങ്ങി

ബന്ദിന്റെ മറവിലുണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ബന്ദിനോട് അനുബന്ധിച്ച് ആന്ധ്രയിലെ 165 ലോക്കല്‍ തീവണ്ടി സര്‍വീസുകള്‍ റയില്‍വേ റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല സംഘത്തെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ആഭ്യന്തര, സാമ്പത്തിക, നിയമകാര്യ സെക്രട്ടറിമാര്‍ അംഗങ്ങളായിരിക്കും. മൂന്നു മാസമാവും സമിതിയുടെ കാലാവധി.
സംസ്ഥാന വിഭജനത്തെക്കുറിച്ച് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും വിവിധ വകുപ്പുതലവന്മാരുമായും സംഘം ചര്‍ച്ച ചെയ്യും.
കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ പ്രശ്‌നപരിഹാരത്തിന് സമിതിയെ നിയോഗിക്കുന്നതിനെ അംഗീകരിക്കില്ലെന്നും ടിആര്‍എസ് അധ്യക്ഷന്‍ കെ.ചന്ദ്രശേഖര്‍റാവു വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications