Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്

PM arrives in Thiruvananthapuram
തിരുവനന്തപുരം: ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഊഷ്മളമായ വരവേല്‍പ്.

വ്യോമസേനയുടെ പ്രത്യേക വിമാനമായ രാജ്ദൂതില്‍ ശനിയാഴ്ച രാത്രി 9.15ന് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആര്‍എസ് ഗവായ്, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എംഎ ബേബി, എം വിജയകുമാര്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മേയര്‍ സി ജയന്‍ ബാബു, ചീഫ് സെക്രട്ടറി നീലഗംഗാധരന്‍, ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്തിനടുത്തുചെന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയും സംഘവും വിമാനത്തില്‍ നിന്നിറങ്ങി നടന്നാണ് സന്ദര്‍ശനപ്പന്തലിലേക്ക് എത്തിയത്.

ഭാര്യ ഗുര്‍ശരണ്‍ കൗര്‍ കേന്ദ്രമന്ത്രി എ.കെ ആന്റണി, ടി.കെ.എ നായര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനമാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ പ്രധാന പരിപാടി. കെപിസിസിയുടെ പനമ്പിള്ളി അവാര്‍ഡ്ദാനവും ഉന്നത വിദ്യാഭ്യാസനിധി ഉദ്ഘാടനവുമാണ് മറ്റ് പരിപാടികള്‍.

ഒട്ടേറെ കാറുകളുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയും സംഘവും രാജ്ഭവനിലേക്കു പോയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് വിമാനത്താവളം മുതല്‍ രാജ്ഭവന്‍ വരെ കനത്ത സുരക്ഷാ സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഞായറാഴ്ച വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിയിലേക്ക് തിരിച്ചുപോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+