22കാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി

യുവതിയുടെ സുഹൃത്ത് ജിതേന്ദറിനെ പൊലീസ് അറസ്റ്റുചെയ്തു. പാര്‍ട്ടികള്‍ക്കായി അലങ്കാരപ്പണികള്‍ നടത്തിവന്നിരുന്ന യുവതിയെ ജിതേന്ദറിന് ഏറെ വര്‍ഷമായി പരിചയമുണ്ട്.
ജനുവരി ഒന്നാം തിയ്യതി യുവതി ജിതേന്ദറിന്റെ മുറിയില്‍ തന്റെ മൊബൈല്‍ ഫോണ്‍ മറന്നുവച്ച് വീട്ടിലേയ്ക്ക് തിരിച്ചുപോയി. തുടര്‍ന്ന് ഇയാള്‍ യുവതിയെ വിളിച്ച് രണ്ടാം തിയ്യതി രാത്രി താമസസ്ഥലത്ത് വന്ന് ഫോണ്‍ ഫോണ്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു.
ഇതുപ്രകാരം സ്വന്തം താമസസ്ഥലത്തെത്തിയ യുവതിയെ ജിതേന്ദര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. അവശയായ യുവതിയെ ഇയാള്‍ ആളൊഴിഞ്ഞ ഒരിടത്ത് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
പിന്നീട് ജനുവരി 3ന് യുവതി സംഭവം പൊലീസില്‍ അറിയിയ്ക്കുകയും പൊലീസ് ജിതേന്ദറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
വൈദ്യ പരിശോധനയില്‍ യുവതി ലൈംഗിക പീഡനത്തിന് വിധേയായതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് താമസസ്ഥലത്തെത്തി ജിതേന്ദറിനെ അറസ്റ്റുചെയ്യുകയായിരുന്നു.












Click it and Unblock the Notifications