വി മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്

തിങ്കളാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിയ്ക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മുരളീധരന്‍ മാത്രമേ പത്രിക സമര്‍പ്പിച്ചിരുന്നുള്ളൂ. തിരഞ്ഞെടുപ്പിന്റെ ചുമതലയുളള ഷാനവാസ് ഹുസൈന് മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
മുരളീധരന് വെല്ലുവിളി ഉയര്‍ത്തി നേരത്തെ മത്സരരംഗത്ത് ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ മത്സരിയ്ക്കാനില്ലെന്ന് കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപി അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തില്‍ ആര്‍എസ്എസിന്റെ ഇടപെടലുകളിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുക മാത്രമായിരുന്നു മുകുന്ദന്റെ ശ്രമമെന്നാണ് സൂചന.
മുരളീധരനെതിരെ മത്സരിയ്ക്കാന്‍ ആരും ഉണ്ടാവില്ലെന്ന് മുകുന്ദന്‍ തന്നെ വിശദീകരിച്ചതോടെ പ്രസിഡന്റായി വി മുരളീധരന്‍ തന്നെ വരുമെന്ന് ചൊവ്വാഴ്ച തന്നെ വ്യക്തമായിരുന്നു. നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് മുരളീധരന്‍.












Click it and Unblock the Notifications