കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരന്‍മാര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്

Google Oneindia Malayalam News

V.S Achuthanandan
തിരുവനന്തപുരം: സക്കറിയ പയ്യന്നൂരില്‍ പറഞ്ഞ കാര്യങ്ങളോട് യോജിയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അത് നിഷേധിയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എഴുത്തുകാരന്‍ സക്കറിയയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വി.എസ് ഇങ്ങനെ പ്രതികരിച്ചത്.

സക്കറിയയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത് ശരിയായോ എന്ന ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X