മെട്രോകളില്‍ സുപ്രീം കോടതി സ്ഥാപിക്കാന്‍ ആലോചന

കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഹരിക്കാനായി നിയമ കമ്മിഷന്‍ സമര്‍പ്പിച്ച നിര്‍ദേശമാണു മന്ത്രാലയം പരിഗണിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വന്ന 50,000 കേസുകളാണു സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത്.
വടക്കന്‍ മേഖലയിലെ പരമോന്നത അപ്പീല്‍ കോടതിയായി ദില്ലിയിലും കിഴക്കന്‍ മേഖലയില്‍ മുംബൈയിലും പടിഞ്ഞാറന്‍ മേഖലയില്‍ കോല്‍ക്കത്തയിലും തെക്കന്‍ മേഖലയില്‍ ചെന്നൈയിലോ ഹൈദരബാദിലോ സുപ്രീം കോടതികള്‍ സ്ഥാപിക്കാനാണു മന്ത്രാലയം ആലോചിക്കുന്നത്.
കഴിഞ്ഞ ആഗസ്തിലാണ് നിയമകമ്മീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മിഷന്‍ തീരുമാനത്തെ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ പിന്തുണച്ചിട്ടുണ്ട്.
ഭരണഘടനാ വിഷയങ്ങള്‍ പരിഗണിക്കാന്‍ മാത്രമായി ദില്ലിയില്‍ ഭരണഘടന കോടതി രൂപീകരിക്കാനും ആലോചനയുണ്ട്.
ഭരണഘടനയുടെ 130ആം വകുപ്പ് അനുസരിച്ചു രാഷ്ട്രപതിയുടെ അനുമതിയോടെ ചീഫ് ജസ്റ്റിസിനു കേസുകളുടെ പ്രത്യേക അനുസരിച്ചു സുപ്രീം കോടതി ബെഞ്ച് രാജ്യത്ത് എവിടെയും സ്ഥാപിക്കാം.
അതിനാല്‍ മെട്രൊ നഗരങ്ങളില്‍ ബെഞ്ച് സ്ഥാപിക്കാന്‍ ഭരണഘടന ഭേദഗതി ആവശ്യമില്ല. എന്നാല്‍ ഭരണഘടനാ കോടതി രൂപീകരിക്കാന്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.












Click it and Unblock the Notifications