തമ്പാനൂര്‍- മരണം നാലായി; 2 ലക്ഷം രൂപ ധനസഹായം

രാവിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഒരു സ്ത്രീ തൊഴിലാളിയും അസം സ്വദേശികളും ഉള്‍പ്പെടെ അഞ്ചോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ചു പേരെ പരിക്കുകളോടെ തിങ്കളാഴ്ച തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തമ്പാനൂരില്‍ ശ്രീകുമാര്‍ തിയറ്ററിന് സമീപമുള്ള ഉഡുപ്പി ശ്രീനിവാസ് ടൂറിസ്റ്റ് ഹോമിന്റെ മൂന്നു നിലകളും തകര്‍ന്നത്. പുതുക്കിപ്പണിയലുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ ജോലിയെടുക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നത്.
്അതിനിടെ തമ്പാനൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്‍ അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് സൗജന്യ ചികിത്സയും 25,000 രൂപ വീതം സഹായവും നല്‍കും. അപകടത്തെക്കുറിച്ച് ടികെ ജോസ് ഐഎഎസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications