സിഖുകാരുടെ തലയറുത്ത് ഗുരുദ്വാരയിലേക്ക് അയച്ചു

ജനുവരി 19നാണ് പാക്കിസ്ഥാനിലെ താലിബാന്‍ ശക്തികേന്ദ്രമായ വടക്ക് പടിഞ്ഞാറന്‍ പ്രവശ്യയില്‍ നിന്ന് കൊല്ലപ്പെട്ട ജസ്പാല്‍ സിങ്്, മഹല്‍ സിങ എന്നിവരുള്‍പ്പെടെ ആറ് പേരെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.
ജസ്പാല്‍ സിങിന്റെ മൃതദേഹം പെഷവാറിനടുത്ത് ഖൈബറിലും മഹല്‍ സിങിന്റേത് ഒറോക്‌സായിയിലുമാണ് കണെ്ടത്തിയത്. പെഷവാറിലെ ഭായി ജോഗാസിംഗ് ഗുരുദ്വാരയിലേക്കാണ് തലകള്‍ അയച്ചുകൊടുത്തത്.
ഇവരുടെ മോചനത്തിന് താലിബാന്‍ മൂന്നു കോടി മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ഭീകരര്‍ നല്‍കിയ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ വധിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഒറോക്‌സായിയില്‍ ഒട്ടേറേ സിക്ക് കുടുംബങ്ങള്‍ അധിവസിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications