Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം: ഇരുസഭകളും സ്തംഭിച്ചു

Parliament
ദില്ലി: വിലക്കയറ്റത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവെച്ചു. വിലക്കയറ്റം അടിയന്തരപ്രമേയമായി ചര്‍ച്ച ചെയ്യണമെന്നാവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് ബഹളം രൂക്ഷമായത്.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജാണ് വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം വിലക്കയറ്റമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഏത് ചട്ടപ്രകാരമാണ് പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യുന്നതെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അടിയന്തര പ്രമേയ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പിന്നീട് സംസാരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും വ്യക്തമാക്കി.

എന്നാല്‍ അടിയന്തര പ്രമേയം അനുവദിയ്ക്കാനാവില്ലെന്ന് സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുകയായിരുന്നു. പല തവണ ചര്‍ച്ച ചെയ്ത വിഷയത്തില്‍ അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ വ്യക്തമാക്കി.

ചോദ്യോത്തര വേള മാറ്റി വച്ച് വൈകിട്ട് വരെ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ സ്പീക്കര്‍ മീരാകുമാര്‍ സഭ 12 മണി വരെ നിര്‍ത്തി വയ്ക്കുന്നതായി പ്രഖ്യാപിയ്ക്കുകയായിരുന്നു.

വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നേരത്തേ രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു. തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തി വയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+