ബസ് ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിച്ചു

പുതുക്കിയ നിരക്ക് പ്രകാരം ബസ് ചാര്‍ജ്ജ് മിനിമം നാല് രൂപയാണ്. ഓട്ടോ, ടാക്‌സി യാത്രക്കൂലി വര്‍ദ്ധിപ്പിച്ചില്ലെങ്കിലും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധന.
ബുധനാഴ്ച മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിരക്ക് വര്‍ദ്ധന എന്നു മുതല്‍ പ്രബില്യത്തിലാകുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ഇത് സംബന്ധിച്ച് രണ്ടു മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം ബസ് ചാര്‍ജ് വര്‍ധന പര്യാപ്തമല്ലെന്ന് ബസുടമകള്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും ബസ്സുടമാ സംഘടന വക്താക്കള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications