രാത്രിയാത്രാ നിരോധം കോടതി ശരിവച്ചു

കേരള-ഗുണ്ടല്‍പേട്ട് അതിര്‍ത്തിയിലെ ദേശീയപാത വഴിയുള്ള രാത്രികാല ഗതാഗതം കഴിഞ്ഞ ജൂണിലാണ് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചത്.
വന്യമൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് രാത്രികാല ഗതാഗതം തടസ്സം സൃഷ്ടിക്കുന്നുവെന്ന് കാണിച്ചായിരുന്നു നിരോധനം. ഇതിനെതിരെ കേരളം കര്‍ണാകട സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഗതാഗതനിരോധനം ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി. കര്‍ണാടക, കേരള സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ വിധി.
ബന്ദിപ്പുര്‍ വനം വഴി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും രാത്രിയില്‍ വാഹനങ്ങള്‍ നിരോധിച്ചതിനെതിരെ കേരളവും തമിഴ്‌നാടും കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാംഗ്ലൂര്‍ മലബാര്‍ ബസുടമ അസോസിയേഷന്‍, കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം എന്നീ സംഘടനകളും കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications