ഗുജറാത്ത് കലാപം: മോഡിയെ ചോദ്യം ചെയ്യും

ഗോധ്ര കൂട്ടക്കൊലയ്ക്ക് പിന്നാലെ നടന്ന ഗുജറാത്ത് കലാപത്തിനിടയില്‍ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചോദ്യംചെയ്യുക. ഗുല്‍ബര്‍ഗ സംഭവത്തില്‍, മുന്‍ കോണ്‍ഗ്രസ് എംപി. എഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിധവ സാഖിയ ജഫ്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്നത്. കലാപത്തിനിടെ ജഫ്രി സഹായത്തിനായി ഫോണില്‍ വിളിച്ചപ്പോള്‍ മോഡി ചീത്ത പറഞ്ഞുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഗുല്‍ബര്‍ഗ സംഭവത്തിനുപിന്നില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിസഭയിലെ ചില അംഗങ്ങളുടേയും ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു സാഖിയ ജഫ്രിയുടെ പരാതി.
എസ്‌ഐടി രൂപവത്കരണത്തെ നേരത്തേ എതിര്‍ത്ത ഗുജറാത്ത് സര്‍ക്കാര്‍, ഗുല്‍ബര്‍ഗ സംഭവവുമായി ബന്ധപ്പെട്ട രേഖകളുംമറ്റും നല്‍കാതെ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. എസ്‌ഐടിയുടെ കാലാവധി നീട്ടുന്നതിനേയും സംസ്ഥാനസര്‍ക്കാര്‍ എതിര്‍ക്കുകയുണ്ടായി. ഇതിനെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഏപ്രില്‍ 27നാണ് ഈ കേസ് അന്വേഷിക്കാന്‍ എസ്.എ.ടി.ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications