മാറാട് അബൂബക്കര്‍ വധം: 9പേര്‍ക്ക് ജീവപര്യന്തം

ഇവര്‍ 28,000 രൂപവീതം പിഴയടക്കുകയും വേണമെന്ന് മാറാട് പ്രത്യേക കോടതി ഉത്തരവിട്ടു. നാലു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം വീതം തടവും പതിനായിരം രൂപ വീതം പഴയും ശിക്ഷി വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതിക്ക് മൂന്ന് വര്‍ഷമാണ് തടവ്.
മാറാട് പ്രത്യേക കോടതി ജഡ്ജി കെ.പി പ്രസന്നകുമാരിയാണ് ശിക്ഷവിധിച്ചത്. കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു. എട്ടാംപ്രതി കോതന്റകത്ത് സുമേഷിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
2002 ജനുവരി നാലിന് രാവിലെ എട്ടുമണിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനുസ് എന്നിവരുടെ സംസ്‌കാരച്ചടങ്ങിന് പോകവേ മാറാട് വലിയ പള്ളിയ്ക്കടുത്തുവച്ച് പ്രതികള്‍ അബൂബക്കറിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
55സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 25തൊണ്ടികളും, 40 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അബൂബക്കറിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് 2003ലെ മാറാട് കൂട്ടക്കൊലയ്ക്ക് ഇടയാക്കിയതെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications