യദ്യൂരപ്പയ്ക്ക് ബ്രേക്കില്ലാത്ത സൈക്കിള്‍

കനത്ത പൊലീസ് കാവലിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും എംഎല്‍സിമാരുമായി എഴുപതോളം പേര്‍ സൈക്കിളുകളില്‍ രാജ്ഭവനിലേക്കു പോയത്.
റാലിയ്ക്കിടയില്‍ യദ്യൂരപ്പയുടെസൈക്കിള്‍ ബാലന്‍സ് തെറ്റി വീഴാന്‍ തുടങ്ങിയത് അങ്കലാപ്പുണ്ടാക്കി. സൈക്കിളിന് ബ്രേക്കുണ്ടായിരുന്നില്ലെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
കൂടെയുണ്ടായിരുന്നവര്‍ ഉചിതമായി പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹത്തിന് അപകടമൊന്നും പിണഞ്ഞില്ല. ഇടക്കി അല്‍പസമയം റാലി തടസ്സപ്പെട്ടെങ്കിലും യദ്യൂരപ്പ വീണ്ടും മറ്റുള്ളവര്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടി രാജ്ഭവനിലെത്തി.
റാലിയ്കായി എഴുപതോളം സൈക്കിളുകള്‍ പലയിടത്തുനിന്നായി വാടകയ്ക്കെടുത്തതാണെന്നും അതുകൊണ്ടുതന്നെ അവയുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വാടകയ്ക്കെടുത്ത സൈക്കിള്‍ തന്നെയായിരുന്നു യദ്യൂരപ്പ ഉപയോഗിച്ചത്.
മുഖ്യമന്ത്രി സൈക്കിള്‍ ചവിട്ടുന്ന കൗതുകകരമായ കാഴ്ചകാണാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുമ്പിലാണ് അദ്ദേഹം ബാലന്‍സ് തെറ്റി വീഴാന്‍ തുടങ്ങിയത്. അബദ്ധം പറ്റിയത് മുഖ്യമന്ത്രിയ്ക്കാണെങ്കിലും കണ്ടുനിന്ന സാധാരണക്കാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. യദ്യൂരപ്പയും ഈ ചിരിയില്‍ പങ്കുചേര്‍ന്നു.
ഇതിന് മുമ്പ് 2009 ജനുവരിയില്‍ ബിജെപി നേതാവ് രാജ്‌നാഥ് സിങിനൊപ്പം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയില്‍ യദ്യൂരപ്പ ഇരുന്ന കസേര സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയാതെ വലിച്ചപ്പോള്‍ മുഖ്യമന്ത്രി വീണിരുന്നു. അന്ന് ചാനലുകള്‍ മുഖ്യന്റെ വീഴ്ച ആവര്‍ത്തിച്ച് കാണിയ്ക്കുകയും ചെയ്തിരുന്നു.
രണ്ട് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി രാജ്ഭവനിലെത്തിയ സംഘം വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളാവശ്യപ്പെട്ടു ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിനു നിവേദനം സമര്‍പ്പിച്ചു.












Click it and Unblock the Notifications