ഷമ്മി മാപ്പു സാക്ഷിയാകാന്‍ അപേക്ഷ നല്‍കി

ഇതേ തുടര്‍ന്ന് ഈ മാസം 23 ന് ഷമ്മിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കോടതി തീരുമാനിച്ചു. 164 ാം വകുപ്പ് പ്രകാരം സാക്ഷി മൊഴിയായാണ് ഷമ്മിയുടെ മൊഴി രേഖപ്പെടുത്തുക. ഈ വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തിയാല്‍ ഷമ്മി സ്വാഭാവികമായും പ്രതിപ്പട്ടികയില്‍ നിന്നൊഴിവാകും.
ജഡ്ജിയുടെ പ്രത്യേക ചേംബറില്‍ ഹാജരാക്കിയ ഷമ്മിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ വിയ്യൂര്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി. തനിയ്ക്കറിയാവുന്ന എല്ലാ കാര്യങ്ങളും കോടതിയില്‍ വെളിപ്പെടുത്താമെന്നറിയിച്ച ഷമ്മിയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ലഭിയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്.
മാപ്പ് സാക്ഷിയാക്കണമെന്ന് ഷമ്മി ചോദ്യം ചെയ്യലിനിടെ അന്വേഷണോദ്യോഗസ്ഥരോടാവശ്യപ്പെട്ടിരുന്നു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും ബോംബ് വയ്ക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും കേസില്‍ ഏഴാം പ്രതിയാക്കിയിട്ടുള്ള ഫിറോസ് എന്‍ഐഎ യ്ക്ക് മുന്‍പാകെ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications