കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കില്ല

  • By Ajith Babu
Google Oneindia Malayalam News

Athirapally project a no go: Ramesh
ദില്ലി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പാരിസ്ഥിതിക അംഗീകാരം റദ്ദാക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ്. സംസ്ഥാനത്തെ വനംവകുപ്പ് പോലും പദ്ധതിയെ എതിര്‍ത്തിരുന്നുവെന്ന തരത്തിലുള്ള സൂചനകളും അദ്ദേഹം നല്‍കി.

ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അഞ്ചാം സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചു പറയാന്‍ മന്ത്രി ജയറാം രമേഷ് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ജയറാം രമേശ് അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെയുള്ള നിലപാട് പ്രഖ്യാപിച്ചത്. വിലയിരുത്തല്‍ സമിതി എന്ത് നിഗമനത്തിലെത്തിച്ചേര്‍ന്നാലും പദ്ധതിക്ക് അംഗീകാരം നല്‍കാതിരിക്കാന്‍ കാരണങ്ങളുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു.

പദ്ധതിയുടെ ഭാവി വിദഗ്ധസമിതി വിലയിരുത്തുംമുമ്പ് മന്ത്രി ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതിനെ സംസ്ഥാന വൈദ്യുതിമന്ത്രി എകെ.ബാലന്‍ രൂക്ഷമായി വിമര്‍ശിച്ചു.

കേന്ദ്രമന്ത്രിയുടെ തീരുമാനത്തെ ദൗര്‍ഭാഗ്യകരമെന്നാണ് മന്ത്രി ബാലന്‍ വിശേഷിപ്പിച്ചത്. വിദഗ്ധ സമിതിയുടെ തീര്‍പ്പ് വരുംമുമ്പ് മന്ത്രി തീരുമാനമെടുക്കുന്നത് സ്വേച്ഛാധിപത്യപരമാണെന്ന് ബാലന്‍ ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെങ്കില്‍ ഇത്രയും കാലത്തെ മറ്റു നടപടികള്‍ക്ക് പണവും സമയവും ചെലവാക്കേണ്ടതുണ്ടായിരുന്നോവെയെന്നും അദ്ദേഹം ചോദിച്ചു.അതിരപ്പിള്ളി പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതമൊന്നുമുണ്ടാക്കില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X