Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിക്യാമറ സംഭവം: കളക്ടര്‍ റിപ്പോര്‍ട്ട് തേടി

Mobile Cam
കോഴിക്കോട്: ഹോട്ടലിലെ മൂത്രപ്പുരയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ ജില്ലാകളക്ടര്‍ വീണ്ടും റിപ്പോര്‍ട്ട് തേടി.

സംഭവത്തെത്തുടര്‍ന്ന് അടച്ചിട്ട ഹോട്ടല്‍ തുറക്കുന്നതു സംബന്ധിച്ച പൊലീസ് നിലപാടറിയാനാണ് റിപ്പോര്‍ട്ട് വേണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കലക്ടര്‍ കത്തു നല്‍കിയത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ കലക്ടര്‍ അസിസ്റ്റന്റ് കമ്മിഷണര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രേഖാമൂലം ആവശ്യമുന്നയിച്ചത്.

എന്നാല്‍ എല്ലാ വശങ്ങളും പഠിച്ച ശേഷവും നിയമ വിദഗ്ധരുമായി ആലോചിച്ചും മാത്രം ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണ് പൊലീസ് നിലപാട്. ഹോട്ടല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടേണ്ടതില്ലെന്നും അതു ജില്ലാ ഭരണകൂടം സ്വമേധയാ തീരുമാനിക്കേണ്ടകാര്യമാണെന്നുമാണ് പൊലീസിന്റെ വാദം.

സര്‍വകക്ഷിയോഗത്തില്‍ ഹോട്ടല്‍ തുറക്കുന്നതിനെതിരെ ചിലര്‍ രംഗത്തുവന്നതിനാല്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് കലക്ടര്‍ അറിയിക്കുകയായിരുന്നു. ഈ തീരുമാനത്തോട് യോഗത്തില്‍ പങ്കെടുത്ത രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാരും സിഐയും യോജിക്കുകയും ചെയ്തു. എന്നാല്‍ യോഗം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസ് തയാറായില്ല.

ഇതു കാരണം ഹോട്ടല്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യവുമായി. തുടര്‍ന്നാണ് ശനിയാഴ്ച സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കലക്ടര്‍ ഡോ. പി.ബി. സലിം റിപ്പോര്‍ട്ട് ചോദിച്ച് കത്തു നല്‍കിയത്.

സാഗര്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് നിലവിലെ ക്രമസമാധാന സാഹചര്യം തടസമാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹോട്ടല്‍ തുറക്കുന്നതിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയാല്‍ പൊലീസിനെതിരെയുളള ജനരോഷംവര്‍ധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഹോട്ടല്‍ തുറക്കാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ മാനേജ്‌മെന്റ് തിങ്കളാഴ്ച കമ്മിഷണറെ സന്ദര്‍ശിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തങ്ങളല്ല എന്ന നിലപാടാണ് കമ്മിഷണര്‍ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+