Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധിയുടെ പിന്‍ഗാമി: തര്‍ക്കം രൂക്ഷം

Karunanidhi, Azhagiri, Stalian
ചെന്നൈ: വിരമിക്കല്‍ സൂചന നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ അനന്തരാവകാശി ആരെന്ന കാര്യത്തില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നു.

മക്കളായ കേന്ദ്രമന്ത്രി അഴഗിരിയും ഉപമുഖ്യന്ത്രി സ്റ്റാലിനും തമ്മിലുള്ള അധികാര തര്‍ക്കമാണ് ഇപ്പോള്‍ വീണ്ടും രൂക്ഷമായിരിക്കുന്നത്.

കരുണാനിധിയുടെ പിന്‍ഗാമിയായി തനിക്ക് ആരെയും കാണാന്‍ കഴിയുന്നില്ലെന്ന് അഴഗിരി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കരുണാനിധിയ്ക്ക് പകരക്കാരനില്ലെന്നും ഡിഎംകെയുടെ നേതാവായി അദ്ദേഹം തന്നെയാണ് എക്കാലവും ഉണ്ടായിരിക്കേണ്ടതെന്നും അഴഗിരി പറഞ്ഞു. സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിയതിനെതിരായ അതൃപ്തി നിഴലിക്കുന്ന വാക്കുകളായിരുന്നു അഴഗിരിയുടേത്.

കരുണാനിധിയുടെ കാലം കഴിഞ്ഞാല്‍ സ്വാഭാവികമായും ഉപമുഖ്യമന്ത്രിയായ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്. ഇതിനോടുള്ള വിരോധം അഴഗിരിയുടെ വാക്കുകളില്‍ വ്യക്തമാണ്.

സര്‍ക്കാരിലും പാര്‍ട്ടിക്കുള്ളിലും കരുണാനിധിക്കു കഴിഞ്ഞാല്‍ സ്വാധീനം കൂടുതല്‍ സ്റ്റാലിനാണ്. എന്നാല്‍ സ്റ്റാലിന് തമിഴ്‌നാടിന്റെ തെക്കന്‍ പ്രദേശങ്ങളായ മധുരയടക്കമുള്ള പ്രദേശങ്ങളില്‍ അത്ര സ്വാധീനമില്ല. എന്നാല്‍ ഈ മേഖല അഴഗിരിയ്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളാണ്.

എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും എന്തുകൊണ്ടാണ് അഴഗിരി അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കരുണാനിധി പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് കരുണാനിധി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

കരുണാനിധി വിരമിക്കേണ്ട ആവശ്യമില്ലെന്ന് ഏതാനും നാള്‍ മുന്‍പുംഅഴഗിരി അഭിപ്രായപ്പെട്ടിരുന്നു. പിതാവ് തന്നെ 2011 ലെ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുമെന്നും വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ജനുവരിയില്‍ അഴഗിരി ഉറപ്പിച്ചു പറഞ്ഞിരുന്നു.

കേന്ദ്ര മന്ത്രി പദവും ദില്ലി വാസവും മടുത്ത അഴഗിരിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറെ ശക്തനായ സ്റ്റാലിന് അത് വെല്ലുവിളിയുയര്‍ത്തും.

എന്നാല്‍ തന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടന്നും അഴഗിരി പറഞ്ഞതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നുമാണ് കരുണാനിധി പ്രതികരിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+