പരീക്ഷാ ഹാളില്‍ പെണ്‍കുട്ടിയുടെ വസ്ത്രമുരിഞ്ഞു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. കോപ്പിയടിക്കുന്നതിനായി വിദ്യാര്‍ത്ഥിനി തുണ്ടുകടലാസുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന സംശയത്തിലായിരുന്നു അധ്യാപകന്റെ പരിശോധന. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മോഡിനഗറിലെ രുക്മിണി മോഡി മഹിള ഇന്റര്‍ കോളേജില്‍ ഇംഗ്ലീഷ് പരീക്ഷയെഴുതുകയായിരുന്ന പെണ്‍കുട്ടിയാണ് അപമാനത്തിനിരയായത്. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
പെണ്‍കുട്ടിയെ നഗ്‌നയാക്കിയതില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ കമലേഷ് ഗൗഡ് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് മാപ്പുപറഞ്ഞു.
സംഭവത്തില്‍ ദുഃഖമുണ്ടെന്നും പരീക്ഷയെഴുതുന്ന പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.












Click it and Unblock the Notifications