ബച്ചന്‍ വിവാദം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്

ബാന്ദ്ര-വര്‍ളി കടല്‍പ്പാതയുടെ ഉത്ഘാടനത്തിന് ബച്ചനും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും വേദി പങ്കിട്ടത് വിവാദമായ ശേഷം ആദ്യമായാണ് പാര്‍ട്ടി ഇത്തരമൊരു വിശദീകരണം നല്‍കുന്നത്.
ബച്ചനുമായി വേദി പങ്കിടരുത് എന്ന് ഒരു നേതാവിനോടും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയതിനാല്‍ ചില നേതാക്കള്‍ അദ്ദേഹവുമായി വേദി പങ്കിടുന്നത് ഇഷ്ടപ്പെടുന്നില്ലായിരിക്കാം-ഷക്കീല്‍ പറഞ്ഞു
ബച്ചന്‍ ഉദ്ഘാടന ചടങ്ങില്‍ ഉണ്ടാവുമെന്ന് അറിഞ്ഞില്ലെന്നും അറിയാമായിരുന്നെങ്കില്‍ ഉത്ഘാടനത്തില്‍ പങ്കെടുക്കില്ലായിരുന്നു എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞിരുന്നു.
തന്റെ ബ്ലോഗിലൂടെ ഇതിനെതിരെ ബച്ചന്‍ പ്രതികരിച്ചപ്പോള്‍ 2002 ലെ ഗുജറാത്ത് കലാപത്തിലെ മോഡിയുടെ പങ്കിനെ ബച്ചന്‍ അംഗീകരിക്കുന്നോ എന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു.
മോഡിയുടെ പേര് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്റ് അംബാസിഡറായതിനാലും ചില നേതാക്കള്‍ക്ക് ബച്ചനോട് അതൃപ്തിയുണ്ട്. എന്നാല്‍, നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തിപരമായ തീരുമാനം എടുക്കാമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി.
ഇതിനിടെ ഗുജറാത്തിന്റെ അംബാസിഡറായിരിക്കുന്ന കാലത്ത് ബച്ചുമായി വേദി പങ്കിടില്ലെന്ന് കേന്ദ്രഘനവ്യവസായ മന്ത്രി വിലാസ് റാവു ദേശ് മുഖ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായതില്‍ തെറ്റില്ലെന്നും വിവാദത്തിലേക്ക്് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് എം.പിയും നടനുമായ രാജ് ബബ്ബര്‍ പറഞ്ഞു.












Click it and Unblock the Notifications