Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് അഭിഭാഷകന്റെ കരണത്തടിച്ചു

Police
കൊച്ചി: വീടിനു മുന്നിലുണ്ടായ അക്രമം സ്‌റ്റേഷനില്‍ വിളിച്ചറിയിച്ച അഭിഭാഷകനെ പോലീസ് മര്‍ദിച്ചതായി പരാതി. കടവന്ത്ര ഗാന്ധിനഗറിലെ കനത്തേക്കാട്ട് വിമല്‍ കെ. ചാള്‍സിനെയാണ് പോലീസ് മര്‍ദിച്ചത്.

ചെവിയ്ക്കു പരിക്കേറ്റ അഭിഭാഷകനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനംമൂലം കേള്‍വിക്കുറവും ഇടയ്ക്കിടെ തലകറക്കം ഉണ്ടാവുന്നതായി വിമല്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വീടിനു മുന്നില്‍ വെച്ച് ഒരു ബാലനെ ചിലര്‍ മര്‍ദിക്കുന്നതുകണ്ട് വിവരം പോലീസില്‍ അറിയിച്ചെങ്കിലും വൈകി സ്ഥലത്തെത്തിയ പോലീസ് വിമലിനെ പിടികൂടി മര്‍ദിക്കുകയും തെറിവിളിക്കുകയുമാണുണ്ടായതത്രേ.

വിമലിനൊപ്പം സ്ഥലത്തുണ്ടായിരുന്ന മൂന്നുപേരെക്കൂടി പോലീസ് പിടികൂടിയിരുന്നു. ഇവരെ സ്‌റ്റേഷനില്‍ എത്തിയശേഷം എറണാകുളം ജനറല്‍ ആശുത്രിയില്‍ പരിശോധനക്കെന്നുപറഞ്ഞ് കൊണ്ടുപോയതായും പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് വിട്ടയച്ചത്.

അക്രമം കണ്ട് മൂന്നുതവണ ഫോണില്‍ വിളിച്ചശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് വിമല്‍ പറഞ്ഞു. അപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു.

എന്നാല്‍, സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയതിനാണ് വിമലിനെ അറസ്റ്റുചെയ്തതെന്ന് കടവന്ത്ര എസ്.ഐ. ജോര്‍ജ് ജോസഫ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വിമല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് അടിപിടിയുണ്ടാക്കുകയായിരുന്നു. വിമല്‍ മദ്യപിച്ചിരുന്നുവെന്നും പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് വിമലിന്റെ പിതാവും ഹൈക്കോടതിയിലെ അഭിഭാഷകനുമായ കെ.സി. ചാള്‍സ് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

വിമലിനെ മര്‍ദിച്ച സംഭവത്തില്‍ എറണാകുളം ബാര്‍ അസോസിയേഷന്‍ യോഗം പ്രതിഷേധിച്ചു. മര്‍ദിച്ച പോലീസുകാരനെതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+