തരൂരിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം:ബിജെപി

ന്ത്യന്‍ പ്രീമിയര്‍ ലീഗ് കറപ്ഷന്‍ പ്രീമിയര്‍ ലീഗായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഐപിഎല്ലില്‍ തരൂരിന്റെ പങ്കെന്താണെന്ന് കോണ്‍ഗ്രസ് വിശദീകരിയ്ക്കണം. തരൂരിന്റെ ഇടപാടുകള്‍ അഴിമതിയുടെ പരിധിയില്‍ വരുന്നതാണ്. മന്ത്രി പദവി തരൂര്‍ ദുരുപയോഗം ചെയ്യുകയാണ്.
സുനന്ദ പുഷ്‌കറും തരൂരും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമല്ല. ഇവര്‍ ആരെന്ന് തരൂര്‍ വെളിപ്പെടുത്തണം. സുനന്ദ കേരളത്തില്‍ നിന്നുള്ള വ്യക്തിയല്ല. ഈ സാഹചര്യത്തില്‍ ടീമില്‍ ഇവര്‍ക്കുള്ള താല്‍പ്പര്യം സംശയിക്കപ്പെടേണ്ടതാണ്.
മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനാലാണ് സുനന്ദ പുഷ്‌കറിന് കേരളാ ഐപിഎല്‍ ടീമിന്റെ 18 ശതമാനത്തോളം ഓഹരി ലഭിച്ചതെന്ന് രവി ശങ്കര്‍ പ്രസാദ് ആരോപിച്ചു. ഐപില്‍ കമ്മീഷണര്‍ ലളിത് മോഡിയുമായുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയുള്ള ബിജെപിയുടെ രംഗപ്രവേശം തരൂരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications