ദന്തെവാഡ, വിലക്കയറ്റം, തരൂര്‍ -സഭ പ്രക്ഷുബ്ധം

എന്നാല്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ഇത് സംബന്ധിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ സഭയില്‍ വിശദീകരണം നല്‍കുമെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചു
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ 12 മണിവരെ സഭാ നടപടികള്‍ നിര്‍ത്തി വെയ്ക്കുകയായിരുന്നു. ദന്തെവാഡ ആക്രമണം, ഐപിഎല്‍ വിവാദം, വിലക്കയറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷവും ഇടതുപക്ഷപാര്‍ട്ടികളും വ്യക്തമാക്കിയതോടെ പാര്‍ലമെന്റ് സമ്മേളനം കലുക്ഷമാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഐപിഎല്‍ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്രവിദേശ കാര്യ സഹമന്ത്രി ശശി തരൂര്‍ രാജിവെയ്ക്കണമെന്ന് ഇടതുപക്ഷവും ബിജെപിയും നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ ഐപിഎല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളും സംബന്ധിച്ച ധവളപത്രം ഇറക്കണമെന്ന് ഇടതുപക്ഷപാര്‍ട്ടികളുടെ യോഗം ആവശ്യപ്പെടുകയും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ രാജിവെക്കില്ലെന്ന് ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. ''തെറ്റൊന്നും ചെയ്തിട്ടില്ല. രാജിവെച്ചാല്‍ ആരോപണങ്ങള്‍ സമ്മതിക്കുന്നതിന് തുല്യമാണ്. ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications