തരൂര്‍ പ്രധാനമന്ത്രിയെ കണ്ടു; രാജിയില്ലെന്ന് സൂചന

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തരൂര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. തരൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് നിര്‍ണായക കോണ്‍ഗ്രസ് കോര്‍കമ്മറ്റി വൈകിട്ട് ചേരാനിരിക്കെയാണ് തരൂര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
15 മിനിട്ട് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച 45 മിനിട്ട് നീളുകയുണ്ടായി. കൊച്ചി ഐപിഎല്‍ ടിമുമായി തനിക്ക് സാമ്പത്തിക ഇടപാടില്ലെന്നും കേരളത്തിലെ ജനപ്രതിനിധിയെന്ന നിലയിലാണ് ടീമിനായി പ്രവര്‍ത്തിച്ചതെന്നും തരൂര്‍ വിശദീകരിച്ചതായാണ് അറിയുന്നത്.
കൂടിക്കാഴ്ചയ്ക്കിടെ തരൂര്‍ പ്രധാനമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. എന്നാല്‍ തരൂര്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
തരൂരിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല സോണിയ പ്രധാനമന്ത്രിയ്ക്ക് വിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനം ഞായറാഴ്ച തന്നെ് ഉണ്ടായേക്കുമെന്നാണ് സൂചന.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജിയും എകെ ആന്റണിയും പ്രധാനമന്ത്രിയെ ഞായറാഴ്ച വൈകിട്ട് കാണുന്നുണ്ട്. തുടര്‍ന്ന് പ്രധാനമന്ത്രി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും കോര്‍കമ്മറ്റി ചേരുക.


Click it and Unblock the Notifications