Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗരതി: അധ്യാപകന്‍ പണം വാഗ്ദാനം ചെയ്തുവെന്ന്

ലഖ്‌നൊ: സ്വവര്‍ഗരതി ആരോപണത്തില്‍ അകപ്പെടുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത അലിഗഡ് സര്‍വ്വകലാശാലാ അധ്യാപകന്‍ ശ്രീനീവാസ് രാമചന്ദ്ര സിറാസ് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

ഒരു റിക്ഷ തൊഴിലാളിയാണ് സിറാസ് പണം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തിയത്. ആറുമാസമായി തനിക്ക് സിറാസിനെ അറിയാമെന്നും അദ്ദേഹം തന്നെ ഒരിക്കല്‍ വീട്ടില്‍ കൊണ്ടുപോയിട്ടുണ്ടെന്നും റിക്ഷക്കാരന്റെ മൊഴിയില്‍ പറയുന്നു.

തന്റെ ചെലവുകളും സഹോദരിയുടെ വിവാഹച്ചെലവും വഹിക്കാമെന്ന് സിറാസ് വാഗ്ദാനം നല്‍കിയിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വവര്‍ഗരതി ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രൊഫസര്‍ക്ക് നീതി ലഭിക്കണമെന്ന് വാദിച്ച് ഒരുകൂട്ടമാളുകള്‍ മുന്നോട്ട് വന്നതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. 2009ലെ ദില്ലി ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സ്വവര്‍ഗരതി കുറ്റമല്ലെന്ന് കാണിച്ചാണ് സിറാസിന് വേണ്ടി ആളുകള്‍ മുറവിളി കൂട്ടുന്നത്.

എന്നാല്‍ ലൈംഗിക ബന്ധത്തിന് വേണ്ടി പണം നല്‍കുന്നതും വാഗ്ദാനം ചെയ്യുന്നതും കുറ്റകരമായതിനാല്‍ത്തന്നെ ഇവരുടെ വാദത്തെ അസ്ഥാനത്താക്കുന്നതാണ് റിക്ഷക്കാരന്റെ മൊഴി. പ്രഫസറുടെ ആത്മഹത്യയിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഒരു സ്വകാര്യ ചാനലാണ് സിറാസ് സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്ന് സര്‍വ്വകലാശാല അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെതിരെ സിറാസ് പരാതി നല്‍കുകയും അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+