ചോറുണ്ണാ ശപഥവുമായി രാഹുലിനെക്കാത്ത് മഹേന്ദ്ര

വെറും കാത്തിരിപ്പല്ല വ്രതമെടുത്ത് കാത്തിരിക്കുകയാണ് മഹേന്ദ്രസിങ് എന്ന ഇരുപത്തിയെട്ടുകാരന്‍. രാഹുല്‍ വരുന്നതുവരെ അരിയാഹാരം കഴിക്കില്ലെന്നാണ് സിങിന്റെ ശപഥം. പഴങ്ങള്‍ മാത്രം കഴിച്ചാണ് ഇയാള്‍ കഴിഞ്ഞുകൂടുന്നത്.
മധ്യപ്രദേശിലെ ഗുണ ലോക്‌സഭാമണ്ഡലത്തിലെ നിവാസിയാണ് ഇദ്ദേഹം. 2009ല്‍ രാജസ്ഥാനിലെ ബരാന്‍ ജില്ലയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം രാഹുലിന്റെ നേതൃത്വത്തില്‍ കുളം കുഴിയ്ക്കുന്ന ദൃഷ്യം ടിവിയിലൂടെ കണ്ടതില്‍പ്പിന്നെയാണത്രേ മേഹന്ദ്രസിങ് രാഹുല്‍ ആരാധകനായത്.
അന്നുമുതല്‍ രാഹുല്‍ ഗുണയില്‍ സന്ദര്‍ശനം നടത്തിയെങ്കിലെന്ന് ഇദ്ദേഹം ആഗ്രഹിക്കുകയാണ്. എന്തായാലും സിങിന്റെ ശപഥത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാഹുല്‍ വൈകാതെ തന്നെ ഗുണയിലെത്തുമെന്നും മഹേന്ദ്രസിങിനെ കാണുമെന്നും പ്രതീക്ഷിക്കാം.












Click it and Unblock the Notifications