Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരി: നിയമനടപടി തുടരുമെന്ന് വിഎസ്

V S Achuthanandan
തിരുവനന്തപുരം: ഐജി ടോമിന്‍ തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്ത ഉത്തരവിനതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

തിരുവനന്തപുരത്ത് ഒറു പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നാണല്ലോ ഉത്തരവെന്ന ചോദ്യത്തിന് ഇനിയും കോടതികളുണ്ടല്ലോ, അതിന്റെ ഫലം കണ്ടശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും- എന്നായിരുന്നു വിഎസിന്റെ മറുപടി.

തച്ചങ്കരിയുടെ കേസ് അര്‍ഹിക്കുന്ന ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അന്വേഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎടിയുടെ വിധി രേഖാമൂലം ലഭിച്ചശേഷം ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങുമെന്നാണ് അറിയുന്ന്. തിങ്കളാഴ്ച തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

സര്‍ക്കാരിന്റെ വാദങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാത്തതിനാലാണ് സിഎടിയില്‍ തച്ചങ്കരിക്ക് അനുകൂലമായ വിധിയുണ്ടായതെന്നാണ് കരുതപ്പെടുന്നത്.

അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരം മാത്രമേ സര്‍ക്കാരിന് ഹൈക്കോടതിയിലും കേസ് വാദിക്കാനാകൂ. സിഎടിയില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ എ.ജി നിയോഗിച്ച ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. അത് ആവര്‍ത്തിച്ചാല്‍, ഹൈക്കോടതിയിലും സര്‍ക്കാര്‍ തിരിച്ചടി നേരിട്ടേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+