കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ചികിത്സ കിട്ടാതെ രോഗി മരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സംഘര്‍ഷം. രോഷാകുലരായ ബന്ധുക്കള്‍ 16ാം വാര്‍ഡ് അടിച്ചു തകര്‍ത്തു. ഇവര്‍ ഡോക്ടറെയും നഴ്‌സിനെയും ആക്രമിയ്ക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്.

ഇതിനിടെയാണ് പുതിയ പ്രശ്‌നം. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് അത്യാഹിതവിഭാഗത്തിന്റെയും ഒപിയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുകയും ശസ്ത്രക്രിയകള്‍ പലതും മുടങ്ങുകയും ചെയ്തിരിക്കുകയാണ്.

ശനിയാഴ്ച മെഡിക്കല്‍ കോളേജിലെ ഒ.പികള്‍ പ്രവര്‍ത്തിച്ചെങ്കിലും പലയിടത്തും ഡോക്ടറെയും കാത്ത് രോഗികളുടെ ക്യൂവായിരുന്നു. ഒ.പി സമയത്താണ് വാര്‍ഡുകളിലെ പരിശോധനയും നടക്കുന്നതെന്നതിനാല്‍ രണ്ടിടത്തും ഒരേസമയം എത്തിച്ചേരാന്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല.

ഒപികളില്‍ ചികിത്സ കിട്ടാതെ വന്നതോടെ രോഗികള്‍ ബഹളം കൂട്ടി. വാര്‍ഡുകളിലെ ഡോക്ടര്‍മാരുടെ പരിശോധനയും താറുമാറായി. അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവും ഉണ്ടായി.

ഹൃദ്രോഗത്തെത്തുടര്‍ന്ന് പതിനാറാം വാര്‍ഡില്‍ പ്രവേശിപ്പിച്ച തിരുവനന്തപുരം അമ്പലത്തറി സ്വദേശി രഘുനാഥ്(70)ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇയാളുടെ ബന്ധുക്കള്‍ ആക്രമണം അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X