മന്ത്രിസ്ഥാനം: പിസി തോമസ് വിഭാഗം രംഗത്ത്

മന്ത്രി സ്ഥാനം വേണമെന്നാവശ്യപ്പെട്ട് പി.സി തോമസ് വിഭാഗം കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കണ്ടിരുന്നു. എല്‍ഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന് ഉണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മന്ത്രിപദം സംബന്ധിച്ച് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വി.സുരേന്ദ്രന്‍ പിള്ള എംഎല്‍എ വ്യക്തമാക്കി. മന്ത്രിയാകാന്‍ താന്‍ യോഗ്യനാണെന്ന് നേരത്തെ തെളിഞ്ഞിട്ടുള്ളതാണെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.
അതേസമയം, പിസി തോമസ് വിഭാഗത്തിലെ സുരേന്ദ്രന്‍ പിള്ള എംഎല്‍എയെ മന്ത്രിയായി നിയമിക്കണമോയെന്ന കാര്യം അടുത്ത എല്‍ഡിഎഫ് യോഗം തീരുമാനിക്കുമെന്ന് നിയമമന്ത്രി എം വിജയകുമാര്‍ അറിയിച്ചു.
പി.ജെ ജോസഫ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതല്ലെന്നും അദ്ദേഹത്തെ പുറത്താക്കിയതാണെന്നും എം. വിജയകുമാര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെള്ളിയാഴ്ചയാണ് പിളര്‍ന്നത്. പി.ജെ ജോസഫിനെ പുറത്താക്കി പി.സി തോമസിനെ പുതിയ ചെയര്‍മാനാക്കാന്‍ കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാനസമിതി യോഗം തീരുമാനിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications