കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളുഷാപ്പിനെതിരെ സമരം:വീട്ടമ്മമാര്‍ക്ക് മര്‍ദ്ദനം

  • By Lakshmi
Google Oneindia Malayalam News

കണ്ണൂര്‍: കള്ളുഷാപ്പിനെതിരെ ഗാന്ധിയന്‍ മാതൃകയില്‍ സമരം ചെയ്ത വീട്ടമ്മമാരെ മര്‍്ദ്ദിച്ച് വീഴ്ത്തി തൊഴിലാളികള്‍ ഷാപ്പ് തുറന്നു. കണ്ണൂരിലെ തെക്കി ബസാറിലെ ഷാപ്പിനെതിരായാണ് വീട്ടമ്മമാര്‍ സമരം നയിച്ചത്.

എന്നാല്‍ പൊലീസ് ഐഎന്‍ടിയുസിസിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരപ്പന്തലിലേക്ക് ഇരച്ചു കയറുകയായിരുന്നുവത്രേ. സമരപ്പന്തല്‍ തല്ലിത്തകര്‍ത്ത്, സമരക്കാരെ അടിച്ചോടിച്ച ശേഷമാണു തൊഴിലാളികള്‍ ഷാപ്പിന്റെ വാതില്‍ ചവിട്ടിത്തുറന്നത്.

തെക്കി ബസാറിലെ കള്ളുഷാപ്പ് ജനവാസ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനെതിരെ 46 ദിവസം മുന്‍പാണു വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ഉപരോധ സമരം തുടങ്ങിയത്.

സമരക്കാരെ മറികടന്നു ഷാപ്പ് തുറക്കാന്‍ തൊഴിലാളികള്‍ ശ്രമിച്ചതിനെ തുടര്‍ന്നു പല തവണ സംഘര്‍ഷാവസ്ഥയുണ്ടായ സാഹചര്യത്തില്‍ ഏതാനും ദിവസമായി പരിസരത്തു കനത്ത പൊലീസ് കാവലുണ്ടായിരുന്നുവെങ്കിലും വെള്ളിയാഴ്ച ആക്രമണത്തിനു തൊട്ടു മുന്‍പു പൊലീസുകാരെ പിന്‍വലിച്ചിരുന്നു.

എട്ടു സ്ത്രീകളും രണ്ടു പൊലീസുകാരും ഉള്‍പ്പെടെ 13 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തില്‍ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും വെള്ളിയാഴ്ച നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

തൊഴിലാളികള്‍ ഒന്നടങ്കം സമരപ്പന്തലിലേക്ക് ഇരച്ചു കയറി സമരക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. മേശയും ബെഞ്ചുമെല്ലാം അടിച്ചു തകര്‍ത്തു. പട്ടിക കഷണം ഉപയോഗിച്ചായിരുന്നു ആക്രമണം.

സമരത്തിനു നേതൃത്വം നല്‍കുന്ന എം.കെ. ശശികലയുടെ വീടിന്റെ ജനലുകളും മറ്റും എറിഞ്ഞു തകര്‍ത്തു. ശശികലയുടെ വീട്ടില്‍ അഭയം പ്രാപിച്ച സമരക്കാരെ പിടിച്ചിറക്കി ആക്രമിക്കാനും ശ്രമമുണ്ടായി. സമരപ്പന്തല്‍ പൂര്‍ണമായി തകര്‍ത്ത ശേഷം തൊഴിലാളികള്‍ പഴയ കള്ളുഷാപ്പ് തുറന്നു. പിന്നീടു പുതിയ കെട്ടിടത്തിന്റെ വാതിലും ചവിട്ടിത്തുറന്നു.

ഷാപ്പ് വെള്ളിയാഴ്ചമുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചാണു തൊഴിലാളികള്‍ സ്ഥലം വിട്ടത്. നഗരസഭാ പരിധിയില്‍ രാവിലെ അഞ്ചു മുതല്‍ വൈകിട്ട് ആറുവരെ യുഡിഎഫും രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ബിജെപിയും ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X