മാനം കാക്കാന്‍ കൊല; വധുവിനെ വെട്ടിക്കൊന്നു

അമൃത്‌സറിനടുത്തുള്ള ടാന്‍ ടരന്‍ ജില്ലയിലെ ബ്രഹ്മിയാള്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. 19കാരിയായ വധു ഗുര്‍ലീന്‍ കൗറും ഭര്‍ത്തൃമാതാവ് കുല്‍ജിത് കൗറുമാണ് വധിക്കപ്പെട്ടത്. 25കാരനായ വരന്‍ അമര്‍പ്രീത് സിങ് അപകടനില തരണം ചെയ്തിട്ടില്ലെന്ന്് ആശുപത്രി അധികൃതര്‍ അറിയിച്ചു .
മൂന്നുവര്‍ഷമായി പ്രണയബദ്ധരായിരുന്ന ഗുര്‍ലിനും അമര്‍പ്രീതും 2009ല്‍ വീട്ടില്‍നിന്ന് ഒളിച്ചോടി. വിവാഹം നടത്തിത്തരാമെന്ന വീട്ടുകാരുടെ ഉറപ്പില്‍ പിന്നീട് ഇവര്‍ മടങ്ങിയെത്തി. രണ്ടുമാസം മുന്‍പ് വീട്ടുകാര്‍ മുന്‍കൈയെടുത്ത് വിവാഹം നടത്തി. തുടര്‍ന്നാണ് ഗുര്‍ലീന്റെ വീട്ടുകാര്‍ ചൊവ്വാഴ്ച പ്രതികാരം ചെയ്തത്.
ഗുര്‍ലീന്റെ അച്ഛനും സഹോദരങ്ങളും അമ്മാവന്മാരും ചേര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ചു കയറിയത്. ഗുര്‍ലീന്റെ തോളും വിരലുകളും അറുത്ത നിലയിലായിരുന്നു. കുല്‍ജീത്തിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാനും ശ്രമം നടന്നിട്ടുണ്ട്.
അമര്‍പ്രീതിന്റെ അപ്പൂപ്പനും അമ്മൂമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും അവരെ ഉപദ്രവിച്ചില്ല. അമര്‍പ്രീതിന്റെ അച്ഛന്‍ സംഭവസമയത്ത് വീട്ടിലില്ലായിരുന്നതിനാല്‍ രക്ഷപ്പെട്ടു.ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും ജാതിയും ഗോ്ത്രവും മാറിയുള്ള വിവാഹത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications