കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേയൊരു ട്വീറ്റ്; സച്ചിന്‍ നേടിയത് 67ലക്ഷം

  • By Super
Google Oneindia Malayalam News

Sachin
മുംബൈ: സച്ചിന്‍ വ്യത്യസ്തനാണ് ക്രിക്കറ്റ് കളിയുടെ കാര്യത്തിലെന്നപോലെതന്നെ പലതിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യത്യസ്തനാണ്. ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയപ്പോഴും സച്ചിന്‍ എന്തെങ്കിലുമൊരു പുതുമ ഇതിലൂടെ ചെയ്യുമെന്ന് എല്ലാവരും പറയുകയുംചെയ്തിരുന്നു. സച്ചിന്‍ എന്തിന് ട്വിറ്ററില്‍ വന്നുവെന്ന് ആ സമയത്ത് ചര്‍ച്ചകളും നടന്നു.

ഇതിന്റെ പൊരുളറിയാന്‍ ഇനിയധികം കാത്തിരിക്കേണ്ട, സച്ചിന്‍ ട്വിറ്ററിലും മായാജാലം കാണിച്ചുതുടങ്ങി. കളിക്കളത്തിലെന്നപോലെ ട്വിറ്ററിലും ആരാധകര്‍ക്ക് സച്ചിനെ മാതൃകയാക്കാം. പലരും തൊട്ടതിനും പിടിച്ചതിനുമൊക്കെ ട്വീറ്റ് ചെയ്യുകയും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതുപോലെയല്ല സച്ചിന്റെ ട്വീറ്റുകള്‍.

കഴിഞ്ഞ ദിവസം ഒരൊറ്റ ട്വീറ്റുകൊണ്ട് സച്ചിന്‍ നേടിയത് എത്രയാണെന്നല്ലേ 67 ലക്ഷം രൂപ. ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് സംഭാവന ചെയ്യണമെന്ന് സച്ചിന്‍ ആരാധകരോട് ട്വിറ്റിലൂടെ ആഹ്വാനം ചെയ്തു. വെറും ഒറ്റ ദിവസം കൊണ്ട് വന്നുചേര്‍ന്നത് 67ലക്ഷം രൂപ.

100 രൂപ മുതല്‍ ലക്ഷം രൂപ വരെ സംഭാവന ചെയ്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഒരു കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സച്ചിന്‍ ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടത്. ഒരോവര്‍ഷവും ക്യാന്‍സര്‍ ബാധിച്ച 20 കുട്ടികളുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ വീതം നീക്കിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

ക്യാന്‍സര്‍ സര്‍ജനായ ഡോക്ടര്‍ ജഗനാഥുമായി ചേര്‍ന്നാണ് സച്ചിനും ഭാര്യയും ഡോക്ടറുമായ അഞ്ജലിയും ചേര്‍ന്ന് ഫണ്ട് സ്വരൂപണത്തിന് നേതൃത്വം നല്‍കുന്നത്. https://www.indiacancer.org/ എന്ന വെസ്ബ്‌സൈറ്റിലൂടെ ആരാധകര്‍ക്ക് സംഭാവനകള്‍ അയക്കാം.

50000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ഈ മാസം 27ന് മുംബൈയില്‍ സച്ചിന്റെ കൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കാം. 2000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് സച്ചിന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും 5000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്റെ കൈയൊപ്പോടു കൂടിയ ബാറ്റിന്റെ മാതൃകയും 15000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍ ഒപ്പിട്ട മെമന്റോയും 25000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്റെ ചിത്രവും സച്ചിന്‍ ഒപ്പിട്ട ബാറ്റും ലഭിക്കും.

75000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് രണ്ട് പേര്‍ക്ക് സച്ചിന്റെയൊപ്പം അത്താഴവും 1,00,000 ലക്ഷം സംഭാവന ചെയ്യുമ്പോള്‍ കുടുംബത്തിലെ മൂന്നു പേര്‍ക്ക് സച്ചിന്റെ ഒപ്പം അത്താഴവും സച്ചിന്‍ ഒപ്പിട്ട അഡിഡാസ് ബാറ്റും ലഭിക്കും. എന്തായാലും സച്ചിന്‍ തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് വിനിയോഗിക്കുന്ന വിധം നമ്മുടെ മറ്റ് ട്വിറ്റര്‍ സെലിബ്രിട്ടികള്‍ക്കും പിന്തുടരാവുന്നതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X