കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ കയറാന്‍ തിരക്ക്; ദില്ലിയില്‍ 2 മരണം

  • By Ajith Babu
Google Oneindia Malayalam News

Railway error sets off stampede, two die
ദില്ലി: മുന്നറിയിപ്പിലാതെ പ്ലാറ്റ്‌ഫോം മാറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പേര്‍ മരിച്ചു. ഭഗല്‍പൂര്‍ സ്വദേശിനിയാ മുപ്പത്തിയഞ്ചുകാരിയും ആണ്‍കുട്ടിയുമാണ് മരിച്ചത്. നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു.

സ്‌റ്റേഷനിലെ 12,13 പ്ലാറ്റ്‌ഫോമുകളിലാണ് ഞായറാഴ്ച മൂന്ന് മണിയോടെ അസാധാരണമായ തിരക്കനുഭവപ്പെട്ടത്. ബീഹാറിലേക്കുള്ള സംമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ് പുറപ്പെടുന്നതിന് തെട്ടുമുമ്പാണ് സംഭവം.

പതിമൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറപ്പെടേണ്ട ബീഹാര്‍ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് 12ല്‍ എത്തിയതോടെ തീവണ്ടി കാത്തുനിന്നവര്‍ പരക്കം പാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. പ്ലാറ്റ്‌ഫോം മാറുന്നതായി ഔദ്യോഗിക അറിപ്പുണ്ടായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സമ്പര്‍ക്ക ക്രാന്തിയ്ക്കടുത്തേയ്‌ക്കെത്തുന്നതിന് യാത്രക്കാര്‍ ഒരുമിച്ച് മേല്‍പ്പാലത്തിലേയ്ക്ക് കയറുകയായിരുന്നു. തിരക്കില്‍പ്പെട്ട് ആളുകളുടെ ബാഗുകളും ചെരിപ്പും നഷ്ടപ്പെട്ടു.

പരുക്കേറ്റവരെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലും എല്‍എന്‍ജെപി ആശുപത്രിയിലും പ്രവേശിപ്പിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ 2 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്വം യാത്രക്കാര്‍ക്കാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇത് റെയില്‍വെയുടെ വീഴ്ചയല്ല. ഇത്തരം സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ജനങ്ങള്‍ക്കാണ്. അത്തരം അവസ്ഥയെ നിയന്ത്രിക്കുക പോലും ദുഷ്‌കരമാണെന്ന് അവര്‍ പറഞ്ഞു.

കൃത്യമായ മുന്നറിയിപ്പില്ലാതെ റെയില്‍വെ അധികൃതര്‍ തീവണ്ടിയുടെ പ്ലാറ്റ് ഫോം മാറ്റിയതിനെത്തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന ആരോപണം നിലനില്‍ക്കെയാണ് അപകടത്തിന്റെ പഴി മമത യാത്രക്കാര്‍ക്കു മേല്‍ കെട്ടിവച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X