കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ സൈനികര്‍ കോണ്ടം കരുതണം

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ വനിതാ സൈനികര്‍ നിര്‍ബ്ബന്ധമായും കയ്യില്‍ കോണ്ടങ്ങള്‍ കരുതണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. അഫ്ഗാനിസ്താനിലെ സൈനിക കേന്ദ്രങ്ങളിലെ വനിതാ സൈനികരില്‍ ഗര്‍ഭധാരണം കൂടുന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്.

ഇതുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഡിഫന്‍സ് ഒരു പ്രചാരണ പരിപ്ടി തന്നെ സംഘടിപ്പിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ ഔദ്യോഗിക മാഗസിനില്‍ വന്ന ഒരു പരസ്യത്തില്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരിക്കലും കേള്‍ക്കാനിഷ്ടമില്ലാത്ത വാര്‍ത്ത കേള്‍ക്കേണ്ടെന്നുണ്ടെങ്കില്‍ കോണ്ടം ഉപയോഗിയ്ക്കൂ എന്നാണ് മുന്നറിയിപ്പ്.

ഇതിനൊപ്പം തന്നെ യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ വച്ച് സൈനിക ഉദ്യോഗസ്ഥര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പല സൈനിക കേന്ദ്രങ്ങളിലും സൈനിക ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ഇത്തരം ബന്ധങ്ങള്‍ വര്‍ധിച്ചുവരുകയാണത്രേ, ഇത് സൈനിക നീക്കങ്ങളെ ബാധിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

യുദ്ധമുഖത്തുള്ള ഒരു സൈനിക ഗര്‍ഭിണിയായാല്‍ അവരെ യുദ്ധമുഖത്തുനിന്നും തല്‍ക്കാലത്തേയ്ക്ക് ജോലിയില്‍ നിന്നും മാറ്റേണ്ടിവരുന്നു. ഇത് ഏറെ നഷ്ടമുണ്ടാക്കുന്നുണ്ട്. ഗര്‍ഭിണികള്‍ സൈന്യത്തില്‍ ജോലിചെയ്യരുതെന്നാണ് നിയമം.

2003 ജനുവരിയ്ക്കും 2009 ഫെബ്രുവരിയ്ക്കും ഇടയില്‍ കുറഞ്ഞത് 102 ബ്രിട്ടീഷ് വനിതാ സൈനികരാണ് ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സേവനത്തില്‍ നിന്നും തിരിച്ചുപോന്നത്. ഈ സമയത്ത് അഫ്ഗാനിലെ കേന്ദ്രങ്ങളില്‍ 31 വനിതകളാണ് ഗര്‍ഭധാരണത്തെത്തുടര്‍ന്ന് തിരിച്ചുപോന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X