മംഗലാപുരം ദുരന്തം: ബ്ലാക് ബോക്‌സ് കണ്ടെത്തി

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൂന്നു ദിവസത്തിനു ശേഷം ഡി.എഫ്.ഡി.ആര്‍ കണ്ടെത്തിയത്.
ഫ്‌ളൈറ്റ്ഡാറ്റ റെക്കോഡര്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചേക്കും. ബ്‌ളാക്ക്് ബോക്‌സിന്റെ ഏറ്റവും പ്രധാനമായ ഭാഗമാണ് ഫ്‌ലൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍. ഇതു ഡല്‍ഹിയിലെ സിവില്‍ ഏവിയേഷന്‍ ലാബില്‍ പരിശോധിക്കും.
വിമാനഗതിയില്‍ പെട്ടെന്നുള്ള മാറ്റം, എന്‍ജിന്റെ കുതിപ്പ്, സാധാരണ സഞ്ചാരവേഗം, വിമാനം സഞ്ചരിക്കുന്ന ഉയരം, സ്ഥാനം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ഇതിലുണ്ടാകും. വിമാനത്തിന്റെ പിന്‍ഭാഗത്താണ് ഇത് സ്ഥാപിക്കുന്നത്.
ബ്ലാക്ക്‌ബോക്‌സിന്റെ ഭാഗമായ കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍ (സി.വി.ആര്‍.), ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ അക്വിസിഷന്‍ യൂണിറ്റ് (ഡി.എഫ്.ഡി.എ.യു.) എന്നിവ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലെ പൈലറ്റുമാരും ബജ്‌പെ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി നടന്ന സംഭാഷണം രേഖപ്പെടുത്തിയ ഓഡിയോ ടേപ്പ് അന്വേഷകര്‍ തിങ്കളാഴ്ച വിശദമായി പരിശോധിച്ചിട്ടുണ്ട്.
അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും ഫൈല്‍് ഡാറ്റ യൂണിറ്റും ചൊവ്വാഴ്ച ദില്ലിയിലെത്തിച്ച് ഡി.ജി.സി.എ. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തും.


Click it and Unblock the Notifications