ലാവലിന്‍ കമ്പനി പ്രതിനിധികളെ ചോദ്യം ചെയ്യും

കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നാണ് ഒമ്പതു പേരുടെ പ്രതിപട്ടികയുമായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഏഴാം പ്രതി മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്തു. എന്നാല്‍ കാനഡയിലുള്ള ആറാം പ്രതി ക്ലോസ് ട്രെന്‍ഡലിനെയും ഒന്‍പതാം പ്രതി ലാവലിന്‍ കമ്പനിയുടെ തലവന്‍മാരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
വിചാരണ കോടതി ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് ഇരു കക്ഷികള്‍ക്കും പലവട്ടം നോട്ടീസ് അയച്ചിരുന്നുവെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ക്ലോസ് ട്രെന്‍ഡലിനെയും ലാവലിന്‍ പ്രതിനിധികളെയും ചോദ്യം ചെയ്യാന്‍ സിബിഐ കനേഡിയന്‍ പോലീസിന്റെ സഹായം തേടി. ഇത് സംബന്ധിച്ച ചോദ്യാവലി പട്ടികയും അയച്ചു കൊടുത്തിരുന്നു.എന്നാല്‍ മറുപടി ലഭിക്കാതെ വന്നപ്പോള്‍ സിബിഐ വീണ്ടും ആവശ്യം ഉന്നയിച്ചു. ഇതിനോടാണ് കനേഡിയന്‍ പൊലീസ് ഇപ്പോള്‍ പ്രതികരിച്ചിരിയ്ക്കുന്നത്.
ചോദ്യം ചെയ്യല്‍ ഏതുവിധത്തിലുള്ളതായിരിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കനേഡിയന്‍ പോലീസ് സിബിഐയുടെ അഭിപ്രായം ചോദിച്ചിരുന്നു. ഇതിന് സിബിഐ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications